സംസ്ഥാനത്ത് നഴ്സുമാരുടെ പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധമെങ്കിലും വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക,Read More →

സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സേവനത്തിന് ലൈസന്‍സ് നേടി റാപ്പിഡോ

കൊച്ചി: നിയന്ത്രിത നഗര ഗതാഗതത്തില്‍ നാഴികക്കല്ലായ നേട്ടമായി മാറിക്കൊണ്ട് ഇന്ത്യയിലെ മുന്‍നിര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപ്പിഡോ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സ് നേടി. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ അംഗീകൃത ലൈസന്‍സുള്ള അഗ്രിഗേറ്ററായി റാപ്പിഡോ മാറി. ഇരുചക്ര, മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലെല്ലാം റാപ്പിഡോ ഈ ലൈസന്‍സ് നേടിയിട്ടുണ്ട്. ലൈസന്‍സ് നിലവില്‍ വരുന്നതോടെ കൊച്ചിയിലും തിരുവനന്തപുരത്തും റാപ്പിഡോ ബൈക്ക് ടാക്‌സി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേരളത്തില്‍ ഘടനാപരവും നിയമപരവുമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ളRead More →

പാക്കിസ്ഥാൻ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഇറാൻ യുദ്ധത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ വമ്പൻ വർധനയുമായി പാക്കിസ്ഥാൻ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 പാക്കിസ്ഥാനി രൂപയാണ് കൂട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വർധനയാണിത്. ലോകത്തിന്‍റെ 20 ശതമാനം ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് വില വർധന. അതേസമയം, പാക്കിസ്ഥാനിൽ ആവശ്യത്തിനുള്ള പെട്രോളിയം ശേഖരമുണ്ടെന്നും വില വർധന പ്രഖ്യാപിച്ചു കൊണ്ട് പാക്ക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്ക്, വിദേശകാര്യമന്ത്രി ഇഷഖ്Read More →

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഉടൻ

കൊച്ചി: കെഎസ്ആർടിസിക്ക് ബിസിനസ് ക്ലാസ് ബസ് വരുന്നുവെന്ന് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പാൻട്രി, ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലായിരിക്കും സർവീസ്. ഈ മാസം 15- ഓടെ ബസ് നിരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ ഒരു ബസും തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒരു ബസ് കൊച്ചിയിലേക്ക് സർവീസ് നടത്തും. റോഡ് പണി കഴിഞ്ഞാൽ തൃശ്ശൂരിൽ നിന്ന്Read More →

പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരി

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിക്ക് കനത്ത തിരിച്ചടി. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഏകദേശം 60,000 ടൺ ബസുമതി അരി കെട്ടിക്കിടക്കുന്നതായാണ് വിവരം. യുദ്ധസാഹചര്യത്തിൽ ചരക്കുനീക്കത്തിനുള്ള കപ്പൽക്കൂലി ഉയർന്നതും കപ്പലുകളുടെ അഭാവവുമാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ഇന്ത്യൻ റൈസ് എക്സ്‌പോർട്ടേഴ്‌സ് ഫെഡറേഷൻ (ഐ.ആർ.ഇ.എഫ്.) അറിയിച്ചു. പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതിയിൽ 90 ശതമാനവും ബസുമതിയാണ്. പ്രതിവർഷം ഏകദേശം 25,000 കോടി രൂപയുടെ ബസുമതി അരിയാണ് ഇന്ത്യ ഇവിടേക്ക്Read More →