ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധം

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന വിതരണ ശൃംഖലയിൽ തടസ്സമുണ്ടായ സാഹചര്യത്തിൽ, രാജ്യത്തെ പാചകവാതക (LPG) വിതരണത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കി. ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് എൽപിജി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണശാലകൾക്ക് (Refineries) മന്ത്രാലയം നിർദ്ദേശംRead More →

എൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി

വാണിജ്യ എൽ.പി.ജി വിതരണത്തിലെ തടസ്സങ്ങൾ കാരണം മുംബൈയിലെ ഏകദേശം 20% ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതുവരെ അടച്ചുപൂട്ടിയതായി നഗരത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (AHAR) അറിയിച്ചു. ഗ്യാസ് വിതരണ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിലെ 50% വരെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഓരോ സ്ഥാപനങ്ങളുടെയും കൈവശമുള്ള എൽ.പി.ജി സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചായിരിക്കും ഇനി എത്ര റെസ്റ്റോറന്റുകൾ പ്രവർത്തിക്കുമെന്ന് തീരുമാനിക്കുക. എന്നിരുന്നാലും, ഹോട്ടലുകൾ കൂട്ടായി അടച്ചുപൂട്ടാൻRead More →

ഗോൾഡ് ഇടിഎഫിൽ കനത്ത ഇടിവ്

സർവകാല റെക്കോർഡ് നേട്ടത്തിന് ശേഷം ഫെബ്രുവരിയിൽ സംഭവിച്ചതെന്ത്? ജനുവരിയിലെ റെക്കോർഡ് കുതിപ്പിന് ശേഷം ഫെബ്രുവരിയിൽ സ്വർണ ഇടിഎഫുകളിലേക്കുള്ള (Gold ETFs) നിക്ഷേപത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരിയിൽ ഏകദേശം 5,255 കോടി രൂപയുടെ നിക്ഷേപമാണ് സ്വർണ ഇടിഎഫുകളിൽ എത്തിയത്. ജനുവരിയിൽ ഇത് സർവകാല റെക്കോർഡായ 24,039.96 കോടി രൂപയായിരുന്നു. എന്തുകൊണ്ടാണ് ഈ മാറ്റം?ജനുവരിയിൽ ആഗോളRead More →

കുതിച്ചുയർന്ന തേങ്ങാവില താഴേക്ക്; തിരിച്ചടിയായത് പശ്ചിമേഷ്യ സംഘര്‍ഷവും തമിഴ്‌നാട്ടിലെ അവധി വ്യാപാരവും

കോഴിക്കോട്: കുതിച്ചുയർന്ന നാളികേര വിലയിൽ ഇടിവ്. കിലോയ്ക്ക് 78 രൂപ വരെ എത്തിയിരുന്ന വില 50-ന് താഴേക്ക് ഇടിഞ്ഞു. 48 മുതൽ 50 രൂപ വരെയാണ് സംസ്ഥാനത്തെ പല മാർക്കറ്റുകളിലെയും തേങ്ങ വില. പശ്ചിമേഷ്യയിലെ യുദ്ധം നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. തേങ്ങാപ്പൊടിയാണ് പ്രധാനമായും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. പച്ചത്തേങ്ങ കിട്ടാത്ത നാടുകളിൽ തേങ്ങാപ്പാല്‍ പൗഡറിന് വലിയ ഡിമാൻഡാണ്. വിദേശ മലയാളികൾ തന്നെയാണ് പ്രധാനമായും ഇതിന്‍റെ ഉപയോക്താക്കൾ.Read More →

ഫേസറുമായി കരാറിലായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ഫിൻലൻഡ് ആസ്ഥാനമായുള്ള ഭക്ഷണ നിർമാണ കമ്പനി ഫേസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫേസറിന്‍റെ റെസിപ്പികളും ഉയർന്ന ഗുണനിലവാരവും ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ഫിന്നിഷ് കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും എത്തിക്കാനും നിർമിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു. വടക്കൻ യൂറോപ്പിലെ പ്രധാന എഫ്എംസിജി കമ്പനിയാണ് ഫേസർ. ഉയർന്ന ഗുണനിലവാരമുള്ള മിഠായികൾ, ചോക്ലേറ്റുകൾ, ബേക്കറി വിഭവങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ എന്നിവയ്ക്കു പേരുകേട്ടRead More →