​മുംബൈ: മൂന്നു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ഉജ്വല വിജയത്തിന്റെ ചുവടുപിടിച്ച് മുന്നേറി ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോഡ് കുറിച്ചു. സെൻസെക്സ് 1383.93 പോയന്റിന്റെ നേട്ടവുമായി 68,865.12 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 418.90 പോയന്റ് കുതിച്ച് 20,686.80ലെത്തി. ഓഹരികള്‍ കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില്‍ നിമിഷനേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. റിലയൻസ്, ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളും നേട്ടത്തിലായി. വേൾപൂൾ,Read More →

വിഇസിവിയുടെ നവംബറിലെ വിൽപ്പന 6 ശതമാനം ഉയർന്ന് 5,194 യൂണിറ്റിലെത്തി

ഹരിയാന : കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2023 നവംബറിൽ മൊത്തം വിൽപ്പനയിൽ 5.9 ശതമാനം ഉയർന്ന് 5,194 യൂണിറ്റായി വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് വളർച്ച രേഖപ്പെടുത്തിയതായി ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് അറിയിച്ചു. വോൾവോ ഗ്രൂപ്പിന്റെയും ഐഷർ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (വിഇസിവി) 2022 നവംബറിൽ 4,903 യൂണിറ്റുകൾ വിറ്റഴിച്ചതായി ഐഷർ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2023 നവംബറിലെ വിൽപ്പനയിൽ ഐഷർRead More →

രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടവുമായി സെന്‍സെക്സും നിഫ്റ്റിയും

മുംബൈ: ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ തിങ്കളാഴ്ച പ്രകടമായത് അനിതര സാധാരണമായ കുതിപ്പ്. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റകളുടെയും അനുകൂല ആഗോള സൂചനകളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലും മുന്നേറുകയായിരുന്ന സെന്‍സെക്സും നിഫ്റ്റിയും 2 ശതമാനത്തിനു മുകളിലുള്ള നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ലഭിച്ചത് കൂടുതല്‍ സാമ്പത്തിക പരിഷ്കരണങ്ങളെ കുറിച്ചും വിപണി സൗഹൃദ നടപടികളെ കുറിച്ചും നിക്ഷേപകരില്‍Read More →

സീമൻസ് ലിമിറ്റഡിന്റെ 18% ഓഹരികൾ ഏറ്റെടുക്കാൻ സീമൻസ് ആക്റ്റിയെൻസെൽഷാഫ്റ്റ്

മുംബൈ :സീമെൻസ് എനർജി ഹോൾഡിംഗ് ബിവിയിൽ നിന്ന് 18,928.33 കോടി രൂപയ്ക്ക് സീമെൻസ് ലിമിറ്റഡിന്റെ 18 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സീമെൻസ് ആക്റ്റിയെൻസെൽഷാഫ്റ്റ് പദ്ധതിയിടുന്നു. സീമെൻസ് എനർജി ഹോൾഡിംഗ് ബിവിയിൽ നിന്ന് (സെല്ലർ) ടാർഗെറ്റ് കമ്പനിയുടെ (സീമെൻസ് ലിമിറ്റഡ്, ടാർഗെറ്റ് കമ്പനിയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 18 ശതമാനത്തിന് തുല്യമായ) 64,101,646 ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കാൻ ജർമ്മനിയിലെ സീമെൻസ് ആക്റ്റിൻഗെസെൽഷാഫ്റ്റ് നിർദ്ദേശിച്ചു,”. ഏറ്റെടുക്കുന്നവരും വിൽക്കുന്നവരും സീമെൻസ് ലിമിറ്റഡിന്റെ പ്രമോട്ടർമാരാണ്. മൊത്തംRead More →

കോഴിക്കോട്: സ്വർണ വിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 47,080 രൂപയായി. ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചിരുന്നു. നവംബർ 30ന് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായിരുന്നു വില.Read More →