സാമ്പത്തിക പ്രതിസന്ധി; പരിഹാരം ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷൻ
കടമെടുപ്പിന്മേൽ കർശന നിയന്ത്രണം വന്നതോടെ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അധിക വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും പ്രതിസന്ധി മറികടക്കുന്നതിന് പരിമിതികളുണ്ടെന്നിരിക്കെ പെൻഷൻ വ്യവസ്ഥ പുനഃക്രമീകരിച്ച് വരുമാന വർധനയും സാമ്പത്തിക വളർച്ചയും നേടാനാകുമെന്ന് വാദിക്കുന്നു ധനകാര്യ വിദഗ്ധനായ ലേഖകൻ കേരളത്തിന്റെ ഒരു പ്രധാന ചെലവിനമാണ് പെൻഷൻ. 2021–22 ലെ കണക്കുകൾ പ്രകാരം കേരളത്തിന്റെ പെൻഷൻ ചെലവ് മൊത്തം വരുമാനത്തിന്റെ 23.06 ആണ്. 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരിയാകട്ടെ, 12.22 മാത്രം.Read More →
