തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന്​ താൽക്കാലികാശ്വാസമായി കടമെടുപ്പ്​ പരിധിയിലെ കേ​ന്ദ്ര ഇളവ്​. കേരളത്തിന്​ കടമെടുക്കാവുന്ന തുകയിൽ നിന്ന്​ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച നടപടിയാണ്​ കേന്ദ്രം മരവിപ്പിച്ചത്​. നിലവിലെ പ്രതിസന്ധിക്ക്​ കാരണം കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചതാണെന്നാണ്​ കേരളത്തിന്‍റെ ഏറെ നാളായുള്ള പരാതി. ഇത്​ സംബന്ധിച്ച്​ ധനമ​ന്ത്രി കെ.എൻ. ബാലഗോപാലും കേന്ദ്രമന്ത്രി വി. മുരളീധരനും പലവട്ടം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. കടമെടുപ്പ്​ പരിധിയിൽ നിന്ന്​Read More →

അറ്റ പ്രത്യക്ഷ നികുതി പിരിവ് ഏപ്രിൽ-നവംബർ കാലയളവിൽ 10.64 ലക്ഷം കോടിയായി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ എട്ട് മാസത്തെ അറ്റ പ്രത്യക്ഷ നികുതി പിരിവ് ബജറ്റ് എസ്റ്റിമേറ്റിന്റെ (ബിഇ) 58.34 ശതമാനമായ 10.64 ലക്ഷം കോടി രൂപയായി. ഏപ്രിൽ-നവംബർ മാസങ്ങളിലെ അറ്റ നികുതി പിരിവ് 10.64 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.4 ശതമാനം കൂടുതലാണെന്ന് ധനമന്ത്രാലയം അറിയിച്ചു. റീഫണ്ടുകൾ നൽകുന്നതിന് മുമ്പുള്ള മൊത്തം കളക്ഷനുകൾ ഏപ്രിൽ-നവംബർ കാലയളവിൽ 17.7 ശതമാനം വർധിച്ച്Read More →

എൻഎസ്ഇ എസ്എംഇയിൽ 114 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത് ആക്‌സന്റ് മൈക്രോസെൽ

മുംബൈ: ആക്സന്റ് മൈക്രോസെൽ സ്റ്റോക്ക് ശ്രദ്ധേയമായ പ്രീമിയതോടെ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. വെള്ളിയാഴ്ച്ച ഐപിഒ വിലയേക്കാൾ 114 ശതമാനം പ്രീമിയത്തിൽ കമ്പനി ലിസ്റ്റ് ചെയ്തു. എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ഇഷ്യു വിലയായ 140 രൂപയ്‌ക്കെതിരെ 300 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. ലിസ്‌റ്റിംഗ് പ്രതീക്ഷിച്ച നിലവാരത്തിൽ തന്നെയായിരുന്നു. ആക്സന്റ് മൈക്രോസെൽ ഓഹരികൾ ഗ്രേ മാർക്കറ്റിൽ 145 ശതമാനം പ്രീമിയത്തിൽ ട്രേഡ് ചെയ്യപ്പെടുന്നത്. ഈ ഇഷ്യു നിക്ഷേപകരിൽ നിന്ന് വലിയ താൽപ്പര്യംRead More →

അദാനി ഗ്രൂപ്പിന്റെ കരുതൽ ധനം 13.7 ശതമാനം ഉയർന്ന് 45,895 കോടി രൂപയായി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ കരുതൽ ധനം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 13.7 ശതമാനം വർധനവോടെ 45,895 കോടി രൂപയായി രേഖപ്പെടുത്തി. കടം ഏതാണ്ട് മാറ്റമില്ലാതെയിരിക്കെ ബിസിനസിലുടനീളം വരുമാനം ഉയർന്നതാണ് അദാനി ഗ്രൂപ്പിന് നേട്ടമായത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 57,219 കോടി രൂപയായിരുന്ന ഇബിഐടിഡിഎ 71,253 കോടിയായി ഉയർന്നപ്പോൾ മൊത്ത ആസ്തി 6 ശതമാനം വർധിച്ച് ഏകദേശം 4.5 ലക്ഷം കോടി രൂപയായി ഉയർന്നതായിRead More →

എസ്ബിഐ അടിസ്ഥാന നിരക്ക് 15 ബിപിഎസും വായ്പാ പലിശ നിരക്ക് 10 ബിപിഎസും വർധിപ്പിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കും (എംസിഎൽആർ) അടിസ്ഥാന നിരക്കും ഉയർത്തി. പുതിയ നിരക്കുകൾ 2023 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് എസ്ബിഐ വെബ്‌സൈറ്റ് പറയുന്നു. ഒരു ബാങ്കിന് ഒരു ഉപഭോക്താവിന് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎൽആർ. എസ്ബിഐ അടിസ്ഥാന നിരക്ക് 10.10 ശതമാനത്തിൽ നിന്ന് 10.25 ശതമാനമായാണ് ഉയർത്തിയത്. എംസിഎൽആർRead More →