ന്യൂഡൽഹി: ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കമ്പനിയിൽ ​ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പംRead More →

സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കും

സർക്കാരിന്റെ വമ്പൻ ഊർജ ഉൽപ്പാദന പ്രോജക്ടിൽ രത്തൻ ടാറ്റയും, മുകേഷ് അംബാനിയും, ഗൗതം അദാനിയും അടക്കമുള്ള പ്രമുഖർ പങ്കാളികളായേക്കും. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാത്ത സ്രോതസുകളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ആണവോർജ്ജ മേഖലയിൽ 26 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 2Read More →

സംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനവും സ്ത്രീകളുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെയുള്ള 8,000 കോടി രൂപയുടെ നിക്ഷേപത്തില്‍ 1,500 കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നവകേരള സ്ത്രീസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘‘സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് സന്തോഷകരമാണ്.Read More →

അത്യാധുനിക സൗകര്യങ്ങളോടെ 550 റെയിൽവേ സ്റ്റേഷനുകൾ സജ്ജമാകുന്നു

റെയിൽവേ സ്റ്റേഷനുകളുടെ വൃത്തിഹീനമായ മുഖം മാറും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ അത്യാധുനിക സൗകര്യങ്ങളോടെ 500 സ്റ്റേഷനുകൾ സജ്ജമാക്കുന്നു. 550 അമൃത് ഭാരത് സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൊത്തം 40,000 കോടി രൂപ ചെലവിലാണ് നി‍ർമാണം. നഗര കേന്ദ്രങ്ങളിൽ റൂഫ്‌ടോപ്പ് പ്ലാസകൾ വികസിപ്പിച്ച് റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ലാൻഡ്സ്കേപ്പിംഗിലൂടെ, ചുറ്റുമുള്ള നഗരങ്ങളുമായിRead More →

എൻപിഎസ് അക്കൗണ്ടുകളിൽ പുതിയ മാറ്റങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

നാഷണൽ പെൻഷൻ സംവിധാനത്തിന് (National Pension System -NPS) കൂടുതൽ സുരക്ഷിതത്ത്വം നൽകുന്ന നടപടിയുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (Pension Fund Regulatory and Development Authority -PFRDA). എൻപിഎസ് ലോഗിൻ നടത്തുന്നതിന് വേണ്ടി ടു ഫാക്ടർ ഒഥന്റിക്കേഷൻ സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗിൻ പ്രോസസ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും 2024 ഏപ്രിൽ 1 മുതൽ ഇത് നടപ്പാകാനാണ് സാധ്യതയെന്ന് PFRDA അറിയിച്ചു.Read More →