ഓൺലൈൻ ഗെയിമുകൾക്കടക്കം അധിക നികുതി: ബിൽ പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും പണംവെച്ചുള്ള ചൂതാട്ടങ്ങള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ചരക്കുസേവന നികുതി ഈടാക്കാനുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. നികുതി നൽകി ചൂതാട്ടങ്ങൾ തുടരാമെന്ന സന്ദേശമാണ് നിയമഭേദഗതി നൽകുകയെന്ന് ബില്ലിനോട് വിയോജിച്ച് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, ബിൽ ഓൺലൈൻ ഗെയിം പോലുള്ളവ കൊണ്ടുവരുന്നതോ അതിനെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇത്തരം ഗെയിമുകളെ നിരോധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതുമല്ല. ജി.എസ്.ടിRead More →



