ജപ്പാനിലും ബ്രിട്ടനിലും സാമ്പത്തിക മാന്ദ്യം
ടോക്യോ: സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്കുവീണ് ജപ്പാനും ബ്രിട്ടനും. ഒക്ടോബർ -ഡിസംബർ പാദത്തിൽ ജപ്പാന്റെ ജി.ഡി.പിയിൽ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിനുമുമ്പ് 3.3 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയിൽ ഉണ്ടായത്. ബ്രിട്ടനിൽ 2023 അവസാനപാദത്തിൽ ജി.ഡി.പിയിൽ 0.3 ശതമാനത്തിന്റെ കുറവുണ്ടായി. തൊട്ടുമുമ്പത്തെ പാദത്തിൽ 0.1 ശതമാനമാണ് കുറഞ്ഞത്. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായാലാണ് സാങ്കേതികമായി സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന് പറയുക. ജനുവരി-മാർച്ച് മാസങ്ങളിൽ വീണ്ടും ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ആഗോള സമ്പദ്‍വ്യവസ്ഥയിലെRead More →

