വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി: 2.959 കീ.മി നീളമുള്ള പുലിമുട്ട് പൂര്‍ത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 കീ.മി നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടർ) പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇപ്പോൾ പുലിമുട്ടിന്‍റെ സംരക്ഷണ ഘടകങ്ങളായ ആർമറും Accropode-ഉം സ്ഥാപിക്കുന്നത് ധൃതഗതിയിൽ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. കടലിൽ തുറമുഖത്തിനു ചുറ്റും നിർമ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ കരിങ്കൽ ഭിത്തിയാണ് പുലിമുട്ട് (ബ്രേക്ക് വാട്ടർ). തിരമാലകളിൽ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ളRead More →

തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജര്‍മ്മനി; കേരളത്തിലെ ഗോഥെ-സെന്‍ട്രം കേന്ദ്രങ്ങളില്‍ സൗജന്യ സെഷനുകള്‍

കൊച്ചി: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ്മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മ്മനിയിലേയ്ക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ജര്‍മ്മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള സെഷനുകള്‍ ജര്‍മ്മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 16 (വ്യാഴം) നും തിരുവനന്തപുരത്തെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 17 (വെള്ളി) നും വൈകുന്നേരം 3.30 മുതല്‍ നടക്കുംതിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റുകള്‍Read More →

ദു​ബൈ: ലോ​ക​ത്താ​ക​മാ​നം വി​ജ​യ​ക​ര​മാ​യ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ന്ന ദു​ബൈ ആ​സ്ഥാ​ന​മാ​യ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്​ റെ​ക്കോ​ഡ്​ ലാ​ഭം. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ക​മ്പ​നി​ക്ക്​ 2023-24 കാ​ല​ത്ത്​ 1,870 കോ​ടി ദി​ർ​ഹ​മാ​ണ്​ (45,520 കോ​ടി രൂ​പ) ലാ​ഭം ല​ഭി​ച്ച​ത്. ഇ​ത്​ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 71 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്. റെ​ക്കോ​ഡ്​ ലാ​ഭം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ 20 ആ​ഴ്ച​ത്തെ വേ​ത​നം ബോ​ണ​സാ​യി ന​ൽ​കു​മെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചു. ക​മ്പ​നി​യി​ലെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണംRead More →

പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഉൾപ്പെടെയുള്ള പുതിയ 58, 59 രൂപയുടെ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ഉപയോക്താക്കളുടെ പൾസറിഞ്ഞ് വീണ്ടും ബിഎസ്എൻഎൽ. 2 പുതിയ അതുല്യ ലോ കോസ്റ്റ് പ്രീപെയിഡ് പ്ലാനുകളാണ് പൊതുമേഖലാ ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4ജി റോളൗട്ട് വൈകുന്ന സാഹചര്യത്തിൽ ഉപയോകതാക്കളെ നെറ്റ്‌വർക്കിൽ പിടിച്ചുനിർത്താനുള്ള കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ പ്ലാനുകൾ. 58 രൂപ, 59 രൂപ പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 59 രൂപയുടെ പ്ലാൻ ഒരു റെഗുലർ സർവീസ് വാലിഡിറ്റി പ്രീപെയിഡ് പ്ലാനാണ്. അതേസമയം 58 രൂപയുടെ പ്ലാൻ ഒരു ഡാറ്റRead More →

ഇൻഡെജീൻ ഓഹരികൾ വിപണിയിലെത്തിയത് 45% പ്രീമിയത്തിൽ

മുംബൈ: ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു ഇൻഡെജീൻ ലിമിറ്റഡിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 452 രൂപയിൽ നിന്നും 44.91 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികളുടെ അരങ്ങേറ്റം. ലിസ്റ്റിംഗ് വില 655 രൂപ. ഓഹരിയൊന്നിന് 203 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 1,841.76 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 760 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (എഫ്എസ്) 1,081.76 കോടി രൂപയുടെ പുതിയ ഇഷ്യൂവും ഉൾപ്പെടുന്നു.Read More →