സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6625 രൂപയായി വർധിച്ചു. പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വർധിച്ചത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ വായ്പ പലിശനിരക്കുകൾ പ്രഖ്യാപിച്ച് നടത്തിയ പരാമർശങ്ങൾ സ്വർണ വിപണിയെ സ്വാധീനിക്കുകയായിരുന്നു. വായ്പ അവലോകനത്തിന് ശേഷം ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.Read More →


