അശോക് ലെയ്ലാൻഡ് അഞ്ച് പുതിയ വാഹനം പുറത്തിറക്കും
ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡ് ഈ വർഷം ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിലുള്ള അഞ്ച് പുതിയതരം വാഹനങ്ങൾ അവതരിപ്പിക്കും. ട്രക്കുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളിലെ മുൻനിരക്കാരായ അശോക് ലെയ്ലാൻഡ് ചെറുവാഹന വിപണിയിലേക്കുകൂടി കാലുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഈ സാമ്പത്തിക വർഷം 500 മുതൽ 700 കോടി രൂപ വരെ മുതൽമുടക്കും. ഈ വർഷം ഒന്നിടവിട്ട മാസങ്ങളിൽ ഒരു പുതിയ തരം വാഹനം അവതരിപ്പിക്കാനാണ് പദ്ധതി.Read More →



