ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയില്‍ 15 ട്രില്യണ്‍ രൂപയുടെ നിക്ഷേപമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ വികസനക്കുതിപ്പ് വരുന്നു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ ഊര്‍ജം, റോഡുകള്‍ തുടങ്ങിയവയിലേക്ക് 15 ട്രില്യണ്‍ രൂപയുടെ നിക്ഷേപം ഒഴുകുമെന്നാണ് കണക്കാക്കുന്നത്. ക്രിസില്‍ റേറ്റിംഗ്‌സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ 38 ശതമാനം വര്‍ധനയുണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഹരിത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുക, റോഡ് ശൃംഖലയിലൂടെ ഭൗതിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, പാര്‍പ്പിട,Read More →

ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും; നീക്കം ഉപഭോഗ വര്‍ധന ലക്ഷ്യമിട്ട്

ന്യൂഡൽഹി: ജിഡിപിയുടെ കുതിപ്പിന് ഉപഭോഗത്തിലെ വര്ധന നിര്ണായകമായതിനാല് ആദായ നികുതി പരിധി ഉയര്ത്താന് സര്ക്കാര്. വ്യക്തികള്ക്ക് ബാധകമായ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില് നിന്ന് അഞ്ച് ലക്ഷമായി ഉയര്ത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്. ജൂലായ് അവസാനത്തോടെ അവതരിപ്പിക്കുന്ന ബജറ്റില് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. പുതിയ നികുതി വ്യവസ്ഥയിലാകും പരിധിയില് വര്ധനവരുത്തുക. ഇതിലൂടെ ഇടത്തരക്കാരുടെ ചെലവഴിക്കല് ശീലത്തില് കുതിപ്പുണ്ടാകുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ. 7.60 ലക്ഷം മുതല് 50 ലക്ഷം രുപവരെ വാര്ഷിക വരുമാനമുള്ളവര്ക്ക്Read More →

പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്

ബംഗളൂരു: പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്. കർണാടകയിലെ ഹുബ്ബള്ളിയിലെ കാമ്പസിലേക്ക് മാറുന്നവർക്കാണ് ആനുകൂല്യം. ടയർ-2 നഗരങ്ങളിലും സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫോസിസിന്റെ ഓഫീസ് മാറ്റം. ടയർ-1 നഗരത്തിലെ ഉയർന്ന ജീവിതനിലവാരവും സൗകര്യവും ഹുബ്ബള്ളി പോലുള്ള നഗരത്തിലില്ലാത്തതിനാൽ ജീവനക്കാരെ മാറ്റുന്നത് ഇൻഫോസിസിന് മുന്നിൽ വെല്ലുവിളിയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ജീവനക്കാർ ഇൻസെന്റീവ് പ്രഖ്യാപിക്കാൻ കമ്പനി നിർബന്ധിതമായത്. ഹുബ്ബള്ളിയിലേക്ക് മാറുന്നതിലൂടെ കരിയറിൽ കൂടുതൽ വളർച്ചക്കുള്ള അവസരമാണ്Read More →

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; വില 53,000ത്തിന് താഴേക്കെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 6,630 രൂപയിലും പവന് 53,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപ കുറഞ്ഞു. ജൂൺ 7ന് രേഖപ്പെടുത്തിയRead More →

ഐബിഎസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ ചുമതലയേറ്റു. 2018 മുതല്‍ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദ് കൃഷ്ണന്‍റെ പിന്‍ഗാമിയായാണ് സോമിത് പദവിയിലെത്തുന്നത്. ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിന് സോമിത് റിപ്പോര്‍ട്ട് ചെയ്യും. മൈക്രോസോഫ്റ്റ്, എസ്എപി, ഒറാക്കിള്‍, എഒഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ച സോമിത്Read More →