ഹോണ്ട ഇന്ത്യ ജൂലൈയില്‍ 4,83,100 യൂണിറ്റുകള്‍ വിറ്റു

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടരുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2024 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 4,83,100 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 43 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 4,39,118 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 43,982 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 60 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തരRead More →

വാഷിങ്ടൺ: പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്റൽ. 17,500 ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുക. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ പ്രതീക്ഷിച്ച വരുമാനം ഉണ്ടാവില്ലെന്നാണ് ഇന്റലിന്റെ വിലയിരുത്തൽ. ഇതുകൂടി പരിഗണിച്ചാണ് കമ്പനി കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നത്. മറ്റ് ചിപ് നിർമാതാക്കൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചിപ്പുകളുമായി മുന്നോട്ട് പോവുമ്പോഴും ഈ രീതിയിൽ വലിയ പുരോഗതി ഉണ്ടാക്കാൻ സാധിക്കാത്തത് ഇന്റലിന് തിരിച്ചടിയാവുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഓഹരി വിപണിയിലും കഴിഞ്ഞ ദിവസംRead More →

മുത്തൂറ്റ് ഫിനാൻസ് അരുണാചലിൽ ലേണിങ് സെന്റർ തുറന്നു

ന്യൂഡൽഹി: സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് അരുണാചൽ പ്രദേശിൽ ലേണിങ് സെന്റർ ആരംഭിച്ചു. എംജി ജോർജ് മുത്തൂറ്റ് ലേണിങ് സെന്റർ എന്ന പേരിലാണ് പഠന കേന്ദ്രം തുറന്നത്. സിറോയിലെ മഹാത്മാഗാന്ധി സെന്ററിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നൈപുണ്യ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം. “ 6500 ലധികം ശാഖകളും 20 വൈവിധ്യമാർന്ന ബിസിനസ് ഡിവിഷനുകളുമുള്ള മുത്തൂറ്റ് ഗ്രൂപ്പ് പ്രതിദിനം 2.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.Read More →

263 കോടിയുടെ മാര്‍ബിള്‍ ഓര്‍ഡര്‍ നേടി ഫിലാടെക്സ്

കൊച്ചി: ആഫ്രിക്കയിലേക്ക് 2.97 ലക്ഷം മെട്രിക് ടണ്‍ വൈറ്റ് മാര്‍ബിള്‍ കയറ്റുമതിക്കൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമായ ഫിലാടെക്സ് മൈന്‍സ് ആന്റ് മിനറല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 263 കോടി രൂപയുടെ (35 ദശലക്ഷം യുഎസ് ഡോളര്‍) കയറ്റുമതി ഓര്‍ഡറാണിത്. മുന്‍നിര കോട്ടണ്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ഫിലാടെക്സ് മൈന്‍സ് ആന്റ് മിനറല്‍സിന് ലഭിക്കുന്ന ആദ്യ കയറ്റുമതി ഓര്‍ഡറാണിത്. ആഫ്രിക്കയില്‍ 54 ആശുപത്രികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ബ്ലൂംഫ്ളോറ വെഞ്ചേഴ്സ് ലിമിറ്റഡിനു വേണ്ടിയാണ്Read More →

കൽപാക്കം റിയാക്ടറിൽ ഇന്ധനം നിറയ്ക്കാൻ ഇന്ത്യ

ന്യൂഡൽഹി: ആണവോർജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (പിഎഫ്ബിആർ) ആണവ ഇന്ധനം നിറയ്ക്കാൻ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് അനുമതി നൽകി. ഇതിന് പിന്നാലെ നിയന്ത്രിത ചെയിൻ റിയാക്ഷൻ ആരംഭിക്കും. ഇന്ത്യയുടെ സ്വാശ്രയ ആണവോർജ്ജ പദ്ധതിയ്ക്ക് ഇത് ഒരു നാഴികക്കല്ലാണെന്നും പിഎഫ്ബിആർ സുരക്ഷിതമായ റിയാക്ടറാണെന്നും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ചെയർമാൻ ദിനേഷ് കുമാർ ശുക്ല പറഞ്ഞു. പ്ലൂട്ടോണിയമാണ് ഇവിടെ ആണവ ഇന്ധനമായിRead More →