കൊച്ചി: ധനസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ അടച്ചു തീർത്താൽ ആ വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകണമെന്ന് ഹൈകോടതി. ഒരു വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് (സിബിൽ സ്കോർ) തെറ്റായി രേഖപ്പെടുത്തുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളായ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണ്. വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപേരിനെ ബാധിക്കുന്നത് മൗലികാവകാശ ലംഘനമാകുമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വായ്പയെടുത്തRead More →

2027ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ഗീത ഗോപിനാഥ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലേറെ മികച്ചതാണെന്നും 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ർ ഗീത ഗോപിനാഥ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗീത ഗോപിനാഥിന്‍റെ പരാമർശം. സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി പറഞ്ഞപ്പോൾ, ഏഴ് ശതമാനമാണ് ഐ.എം.എഫിന്‍റെ പ്രവചനം. “കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വളർച്ചയാണ് ഇന്ത്യൻRead More →

ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്. നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്) സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം -കാന്താര നവാ​ഗത സംവിധായകൻ -പ്രമോദ്Read More →

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം; മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍Read More →

ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയിൽ 1.2 ശതമാനം ഇടിവ്; ഇറക്കുമതി 7.45 ശതമാനം ഉയർന്നു

കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിൽ 3,439 കോടി ഡോളറായിരുന്നു. അതേസമയം ഇറക്കുമതി കഴിഞ്ഞ വർഷം ജൂലായിലെ 5349 കോടി ഡോളറിൽ നിന്ന് 7.45 ശതമാനം ഉയർന്ന് 5,748 കോടി ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി 2,350 കോടി ഡോളറായി ഉയർന്നു. ഇപ്പോഴത്തെ സൂചനകളനുസരിച്ച് നടപ്പുവർഷം ഇന്ത്യയുടെ കയറ്റുമതിRead More →