സംസ്ഥാനത്തിന്റെ റവന്യു വരവ് 1,82,972.10 കോടി രൂപ; റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളിലെ അസന്തുലിതാവസ്ഥ വീണ്ടും വ്യക്തമാക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച 2026-27 വർഷത്തെ കേരള ബജറ്റ്. കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ റവന്യു വരവ് 1,82,972.10 കോടി രൂപയായിരിക്കുമ്പോൾ റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ 34,586.66 കോടി രൂപയുടെ റവന്യു കമ്മിയാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തിന്റെ റവന്യു വരവ് 1,37,082.61 കോടിയും ചെലവ് 1,73,971.80 കോടിയുമായിരുന്നു. 36,889.19 കോടി രൂപയായിരുന്നു കഴിഞ്ഞ തവണക്കെRead More →

എന്റെ പൊന്നെ ; ഒറ്റയടിക്ക് 8640 രൂപ വര്‍ധിച്ചു; കേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍

സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധന. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി. രാജ്യാന്തര വിലയില്‍ ഒറ്റരാത്രികൊണ്ട് വലിയ മുന്നേറ്റം ഉണ്ടായതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്. പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്. ഗ്രാമിന് 1080 രൂപ കൂടി 16,395 ആയി. ഇന്നലെ രാവിലെയാണ് കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 15,000 രൂപ കടന്നത്. തൊട്ടടുത്ത ദിവസം 16,000Read More →

സാമ്പത്തികാവലോകന റിപ്പോർട്ട്; അപകടരേഖയിലേക്ക് പൊതുകടം; ആശ്വാസമായി തനത് നികുതി വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതുകടം വർധിക്കുന്നുവെന്ന് അടിവരയിട്ട് സാമ്പത്തികാവലോകന റിപ്പോർട്ട്. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അനുപാതം 25 ശതമാനമുള്ള 14 സംസ്ഥാനങ്ങളാണുള്ളത്. ഈ പട്ടികയിലേക്ക് അടുക്കുകയാണ് കേരളത്തിന്‍റെയും കടം-മൊത്തം ആഭ്യന്തര ഉൽപാദന (ജി.എസ്.ഡി.പി) അനുപാതം. സംസ്ഥാനത്തിന്‍റെ ആകെRead More →

ആഡംബര കാറുകൾക്കും മൊബൈൽ ഫോണിനും മരുന്നിനും വില കുറയും; ഇന്ത്യ -ഇ.യു സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ വിപണിയിൽ വരുത്തുന്നത് വൻ മാറ്റങ്ങൾ

യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒപ്പുവെച്ച ചരിത്രപ്രധാനമായ കരാറിനെ ‘വ്യാപാര കരാറുകളുടെ മാതാവ്’ എന്നാണ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ വില കുറയാൻ പോകുന്ന പ്രധാനRead More →

എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും അവതരിപ്പിക്കുക: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, സർക്കാരിന്റെ നയം വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും ‘ബമ്പർ’ പ്രഖ്യാപനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും, എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. ക്ഷേമ പെൻഷൻ 2,000 രൂപയാക്കി ഉയർത്തിയത് ചെറിയ കാര്യമല്ലെന്ന് പറഞ്ഞ ധനമന്ത്രി, പെൻഷൻ തുകയിൽ ഇത്തവണ വർധനവ്Read More →