ഏലം വില 3000 കടന്നു; കർഷകർ പ്രതീക്ഷയിൽ
കട്ടപ്പന: സുഗന്ധറാണിയുടെ വില കിലോക്ക് 3000 കടന്നതോടെ ഏലം കർഷകർ പ്രതീക്ഷയിൽ. കൂടിയ വില 3183 രൂപയും ശരാശരി വില 2795.65 രൂപയുമായി. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം നൽകുന്ന ഏലക്കയുടെ കൂടിയ വില മൂന്നുവർഷത്തിനിടെയാണ് കിലോക്ക് 3000ത്തിനുമേൽ ഉയരുന്നത്. എന്നാൽ, വില ഉയർച്ചയുടെ ഗുണം വ്യാപാരികൾക്കാകും പ്രധാനമായും ലഭിക്കുക. കർഷകരുടെ പക്കലുള്ള സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചതാണ് കാരണം. ഏലത്തിന്റെ ഉൽപാദന സീസൺ കഴിയാറായതും പ്രശ്നമാണ്. പുറ്റടിRead More →


