2025ൽ ആഗോള സ്വർണ്ണ ഡിമാൻഡ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ

കൊച്ചി: ജിയോപൊളിറ്റിക്കൽ, സാമ്പത്തിക അനിശ്ചിതത്വം കൂടിയതോടെ 2025-ൽ ആഗോള സ്വർണ്ണാവശ്യം 5,002 ടണ്ണെന്ന ചരിത്ര റെക്കോർഡിലെത്തി. വേൾഡ് ഗോൾഡ് കൗൺസിലിൻറെ റിപ്പോർട്ട് പ്രകാരം നിക്ഷേപാവശ്യം 2,175 ടണ്ണായി ഉയർന്നു. ഗോൾഡ് ഇടിഎഫ് കളിലേക്കുള്ള വൻ പ്രവാഹവും സ്വർണ്ണ ബാറുകളും നാണയങ്ങളും വാങ്ങുന്നതിലെ വർധനയും ഇതിന് പിന്തുണയായി. ചൈനയും ഇന്ത്യയും ചേർന്നാണ് ഈ റീട്ടെയിൽ നിക്ഷേപ ആവശ്യമേറിയതിൽ പകുതിയിലധികം സംഭാവന ചെയ്തത്. സെൻട്രൽ ബാങ്കുകൾ 863 ടൺ സ്വർണ്ണം കൂടി വാങ്ങി,Read More →

വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാൻ മെസേജിങ് ആപ്പായ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. “നിങ്ങൾക്ക് ഞങ്ങളുടെ ഭരണഘടന പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. – കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വാട്സാപ്പിന്റെRead More →

സിൽവർലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കു ബദലായി റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പാതയ്ക്ക് തത്വത്തില്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പാതയാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ 20 ശതമാനം വീതം ഫണ്ടും ബാക്കിRead More →

ജിഡിപി കണക്കാക്കുന്നതിൽ അടുത്തമാസം മുതൽ വലിയ മാറ്റത്തിന് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് ‘ജിഡിപി’ എന്നു ചുരുക്കപ്പേരിൽ വിളിക്കുന്ന ‘മൊത്ത ആഭ്യന്തര ഉൽപാദനം’. നിശ്ചിത കാലയളവിലെ ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി. കൂടുതൽ സാമ്പത്തികപ്രവർത്തനമുണ്ടാകുമ്പോൾ ജനങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നു, അതുവഴി രാജ്യത്തിന്റെ സാമ്പത്തികനിലയും മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നതിൽ മാറ്റം വരികയാണ്. അതിനു മുന്നോടിയായി രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രണ്ടു രീതിയാണ് ഇന്ത്യRead More →

കിടിലൻ തര്‍ജ്ജമ ടൂളുമായി ഓപ്പൺഎഐ

കാലിഫോര്‍ണിയ: എഐ ഭീമനായ ഓപ്പൺഎഐ, ചാറ്റ്‍ജിപിടി ട്രാൻസിലേറ്റ് എന്ന പേരിൽ ഒരു പുതിയ എഐ അധിഷ്ഠിത ട്രാൻസിലേഷൻ ടൂൾ പുറത്തിറക്കി. ഈ ടൂൾ വെറുതെ വിവർത്തനം ചെയ്യുക മാത്രമല്ല, സന്ദർഭം വ്യക്തമാക്കുകയും ചെയ്യുന്നു. അതായത് ഒരു ഉപയോക്താവിന്‍റെ ഉള്ളടക്കത്തിന്‍റെ ഉദ്ദേശ്യത്തിനും വായനക്കാർക്കും അനുസൃതമായി ഭാഷയെ പൊരുത്തപ്പെടുത്താൻ ഈ ടൂളിന് കഴിയും. ഇതിന്‍റെ പ്രത്യേകത എന്താണ്?ഈ ടൂളിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്‍റെ കസ്റ്റമൈസേഷൻ സവിശേഷതയാണ്. ഗൂഗിൾ ട്രാൻസിലേഷൻ ഒരു സ്റ്റാറ്റിക്Read More →