ആന്ധ്രയുമായുള്ള അദാനിയുടെ കരാർ സംശയനിഴലിൽ; യു.എസിൽ അന്വേഷണം
ന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ യു.എസിൽ വീണ്ടും അന്വേഷണം. ആന്ധ്രപ്രദേശ് സർക്കാറും അദാനിയുടെ ഗ്രീൻ എനർജിയും തമ്മിലുള്ള വൈദ്യുതി കരാറിലാണ് അന്വേഷണം നടക്കുന്നത്. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് ആന്ധ്രപ്രദേശ് സർക്കാറും അദാനി കമ്പനിയും തമ്മിൽ വൈദ്യുതി കരാറിൽ ഒപ്പുവെച്ചത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത് 10 വർഷത്തേക്ക് സംസ്ഥാനത്തിന് സൗരോർജ വൈദ്യുതി ആവശ്യമില്ലെന്ന് വിലയിരുത്തിയതിന് പിന്നാലെയായിരുന്നു ആന്ധ്ര അദാനി കമ്പനിയുമായി കരാർRead More →





