സമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനം

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും 7.8 ശതമാനംRead More →

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിഞ്ഞു; എറണാകുളം കളക്ടർ ജി. പ്രിയങ്കയ്ക്ക് താൽക്കാലിക ചുമതല

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30 ഓടെ അവസാനിച്ചതോടെയാണിത്. പുതിയ സ്ഥിരം എംഡിയെ സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകി. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ അമരക്കാരനായി നിയമിതനാകുന്നത്. തുടർന്ന് ഇടത്Read More →

സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി ഫെഡറൽ, എച്ച്ഡിഎഫ്സി ബാങ്കുകൾ

സ്ഥിര നിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശ നിരക്കുകളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകളായ ഫെഡറൽ ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും. മുതിർന്ന പൗരന്മാർക്ക് ഫെഡറൽ ബാങ്കിൽ 7.20 ശതമാനം വരെയും, എച്ച്.ഡി.എഫ്.സി ബാങ്കിൽ പ്രത്യേക നിക്ഷേപ കാലാവധിക്ക് 7.10 ശതമാനം വരെയുമാണ് പലിശ ലഭിക്കുക. വിവിധ കാലാവധികളിലെ നിക്ഷേപ നിരക്കുകൾ പരിഷ്കരിച്ചതായാണ് ബാങ്കുകൾ അറിയിച്ചിട്ടുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പരിഷ്കരിച്ച നിരക്കുകൾ ഓഗസ്റ്റ് 19 മുതലും ഫെഡറൽ ബാങ്കിന്റെ പുതിയ നിരക്കുകൾ ഓഗസ്റ്റ് 17Read More →

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ പരിഷ്‌കാരം വരുന്നു; ഡിമാന്‍ഡ് അധിഷ്ഠിത ഫിക്‌സഡ് ചാര്‍ജിനു പുറമേ കെഎസ്ഇബിയുടെ ബാധ്യത നികത്താന്‍ ‘റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ്’

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിര്‍ണയ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ (KSERC). 2027 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള (2027-32) പുതിയ ‘മള്‍ട്ടി ഇയര്‍ താരിഫ്’ (MYT) കരട് ചട്ടങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. നിലവിലുള്ള 2021-ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നത്. വൈദ്യുതി ഉല്‍പാദനം, പ്രസരണം, വിതരണം, എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (ESS), സ്റ്റേറ്റ് ലോഡ്Read More →

രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും വിതരണ ശൃംഖലയിലും ഉണ്ടായ തടസങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പുനരുപയോഗ ഊർജ പദ്ധതികൾക്ക് നാല് മാസത്തെ സമയപരിധി നീട്ടി നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പുനരുപയോഗ ഊർജ മന്ത്രാലയമാണ് (MNRE) സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ പൂർത്തിയാക്കേണ്ട പദ്ധതികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം അലുമിനിയം, ചെമ്പ് തുടങ്ങിയRead More →