നിരാശയിൽ ഓഹരി വിപണി; നിക്ഷേപകർ ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലേക്ക് വീണു
മുംബൈ: ആദായനികുതി ഇളവുകൾ നൽകിയിട്ടും ഉപഭോഗം വർധിപ്പിക്കാൻ പദ്ധതികളുണ്ടായിട്ടും കേന്ദ്ര ബജറ്റിനോട് ഓഹരി വിപണിക്ക് തണുപ്പൻ പ്രതികരണം. പ്രധാന ഓഹരി സൂചികകളായ നിഫ്റ്റി 26.25 പോയന്റ് നഷ്ടത്തിലും സെൻസെക്സ് 5.39 പോയന്റ് ലാഭത്തിലുമാണ് ശനിയാഴ്ചയിലെ ബജറ്റ് ദിന പ്രത്യേക വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റ് അവതരണം തുടങ്ങിയപ്പോൾ വിപണിയിൽ ചെറിയൊരു മുന്നേറ്റം ദൃശ്യമായെങ്കിലും അരമണിക്കൂറിനുശേഷം കൂപ്പുകുത്തി. 23,528.60ൽ തുടങ്ങിയ നിഫ്റ്റി ഒരു ഘട്ടത്തിൽ 23,318.30 പോയന്റിലേക്ക് വീണു. ഉച്ചയോടെയാണ് നഷ്ടത്തിൽനിന്ന് കരകയറിയത്.Read More →





