ഇന്നും അടിച്ചുകയറി സ്വർണം: കൂടിയത് 280 രൂപ, റെക്കോഡ് വില
കൊച്ചി: സ്വർണവില ഇന്നും സർവകാല റെക്കോഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,876.85 ഡോളറിൽ ആണ്Read More →





