സംസ്ഥാനത്തെ 3872 റേഷൻകടകള്‍ പൂട്ടാൻ ശുപാര്‍ശ
പൊതുവിതരണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ 3872 റേഷൻകടകള്‍ പൂട്ടാൻ ശുപാർശ. റേഷൻവ്യാപാരികളുടെ വേതനപരിഷ്കരണമടക്കമുള്ള പ്രശ്നം പഠിക്കാൻ നിയോഗിച്ച റേഷനിങ് കണ്ട്രോളർ കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടേതാണ് നിർദേശം. 13872 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. ഒരു കടയില്‍ പരമാവധി 800 കാർഡുകള്‍ എന്നനിലയില്‍ ക്രമീകരിച്ചാല്‍ കടകളുടെ എണ്ണം 10,000 ആക്കി കുറയ്ക്കാം. ഇങ്ങനെ കുറച്ചാല്‍ റേഷൻ വ്യാപാരികള്‍ക്ക് കൂടുതല്‍ കമ്മിഷൻ ലഭിക്കും. തെക്കൻ ജില്ലകളില്‍ റേഷൻകടകളുടെ എണ്ണം കൂടുതലാണ്. 15 ക്വിന്റലില്‍ താഴെ ഭക്ഷ്യധാന്യംRead More →





