ബ്രിട്ടീഷ് വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്കി ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ലോകത്താകമാനമുള്ള വാഹന വ്യവസായ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ താത്കാലികമായി യുഎസിലേക്കുള്ള വാഹന കയറ്റുമതി നിർത്തുമെന്ന് പോലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മില്‍ ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് വാഹന മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ്. ബ്രിട്ടണില്‍നിന്ന് അമേരിക്കയില്‍ എത്തുന്ന ആദ്യ ഒരുലക്ഷംRead More →





