ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ പ്രവര്‍ത്തനം കുറയുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ വ്യാപാരം കുറഞ്ഞു. ഉയര്‍ന്ന ചാഞ്ചാട്ടവും സാമ്പത്തിക അനിശ്ചിതാവസ്ഥയുമാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഡാറ്റ പ്രകാരം, ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ റീട്ടെയില്‍ പങ്കാളികളുടെ ശരാശരി ദൈനംദിന വിറ്റുവരവ് ഏകദേശം 18 ശതമാനം കുറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. ചില്ലറ വ്യാപാരത്തിലെ ഇടിവ് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ വര്‍ദ്ധനവുമായി ഒത്തുപോകുന്നു. അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക ഈRead More →

468 മില്യണ്‍ ഡോളര്‍ പ്രതിരോധ ഇടപാട്;യുകെ ഇന്ത്യയ്ക്ക് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ വിതരണം ചെയ്യും

മുംബൈ: ഇന്ത്യയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും സര്‍ക്കാരുകള്‍ 350 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ, അതായത് ഏകദേശം 468 മില്യണ്‍ യുഎസ് ഡോളറിന്റെ, പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍-ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ അന്തിമമായത്. ഇത് പ്രകാരം യുകെ ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ലഭ്യമാക്കും. കവചിത വാഹനങ്ങള്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍, ഉറപ്പുള്ള സ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിനായിRead More →

കരുത്താര്‍ജ്ജിച്ച് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി50, 0.45 ശതമാനം അഥവാ 112..40 ഉയര്‍ന്ന് 25158.55 ലെവലിലും സെന്‍സെക്‌സ് 398.45 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 82172.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. എച്ച്‌സിഎല്‍ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നീ ഓഹരികളാണ് മികച്ച പ്രകടനം നടത്തിയത്. ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ടൈറ്റന്‍,Read More →

ചാറ്റ്ജിപിടി യുപിഐയുമായി കൈകോര്‍ക്കുന്നു; ഉത്പന്നങ്ങളെക്കുറിച്ചറിയാം, ഷോപ്പിംഗ്, പെയ്‌മെന്റുകള്‍ നടത്താം

മുബൈ: ചാറ്റ്ജിപിടി വഴി ഓണ്‍ലൈന്‍ വാങ്ങലുകളും പെയ്‌മെന്റും നടത്തുന്ന സംവിധാനം ഇന്ത്യ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഓപ്പണ്‍എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. സംഭാഷണ എഐയെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രസ്ട്രക്ച്വറുമായി സംയോജിപ്പിക്കുന്ന സംരഭമാണിത്. വോയ്സ് അല്ലെങ്കില്‍ ടെക്സ്റ്റ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എങ്ങനെ സുരക്ഷിതമായും നിയന്ത്രിതമായും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംവിധാനം പരിശോധിക്കും. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യRead More →

സ്മാര്‍ട്ട്ഗ്ലാസ് ഉപയോഗിച്ച് ഇനി യുപിഐ ഇടപാടുകള്‍ നടത്താം

മുംബൈ: യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസില്‍   (യുപിഐ) നിരവധി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫൈനാന്‍ഷ്യല്‍ സര്‍വീസസും (ഡിഎഫ്എസ്). സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ചുള്ള ഇടപാടുകളാണ് ഇതില്‍ ശ്രദ്ധേയം. യുപിഐ ലൈറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഗ്ലാസുകള്‍ ധരിച്ച ഉപയോക്താക്കള്‍ക്ക് ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒരു വോയ്സ് കമാന്‍ഡ് നല്‍കി പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും – ഒരു മൊബൈല്‍Read More →