ചെന്നൈ പ്ലാന്റ്: ഫോര്‍ഡ് പിന്മാറുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: മറൈമലൈ നഗറിലെ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് തുറക്കാനുള്ള തീരുമാനം ഫോര്‍ഡ് മോട്ടോര്‍ കമ്പനി പിന്‍വലിച്ചേയ്ക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുടെ പശ്ചാത്തലത്തിലാണിത്. വാഹനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഫോര്‍ഡിന്റെ പ്രധാന വരുമാനമായിരുന്നു. മാറിയ പരിതസ്ഥിതിയില്‍ പ്ലാന്റ് സാമ്പത്തികമായി ലാഭകരമാകില്ല. കയറ്റുമതി അധിഷ്ഠിതമായി ചെന്നൈ പ്ലാന്റ് ഉപയോഗിക്കാനായിരുന്നു ഫോര്‍ഡ് പദ്ധതിയിട്ടിയിരുന്നത്. താരിഫ് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച ചെലവുകള്‍ കാരണം, ആ തന്ത്രം ഇനി ഫലവത്താകില്ല. അതുകൊണ്ടുതന്നെ പ്ലാന്റ് പുനര്‍നിര്‍മ്മാണ പദ്ധതിയില്‍Read More →





