ഐപിഎല്‍ മൂല്യം 2 ലക്ഷം കോടിയിലേക്ക്

കോവിഡ് വന്നു… ലോകം ലോക്ക്ഡൗണിലായി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം വന്നു… ഇന്ധനവില കുതിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു… ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും സമ്മര്‍ദത്തിലായി. പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും തൊടാനാകാത്ത ഒരു ബിസിനസുണ്ട് ഇന്ത്യയില്‍. അതാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്… ഐപിഎല്‍. തുടക്കത്തില്‍ വെറും കുട്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് മാത്രമായി പലരും കണ്ടിരുന്ന ഐപിഎല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. ആഗോള ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഹൗലിഹാന്‍ ലോകിയുടെ പുതിയRead More →

ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയിലെ ഉപഭോക്തൃ മേഖലയില്‍ ഡിമാന്‍ഡ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത. വാങ്ങല്‍ശേഷി മെച്ചപ്പെടുന്നതിനാല്‍ ഉത്സവകാല ചെലവുകള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ എഫ്എംസിജി ഡിമാന്‍ഡ് 911% വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍, ക്വിക്ക് കൊമേഴ്സ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, പ്രീമിയം ഉല്‍പ്പന്നങ്ങള്‍, വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ അധിഷ്ഠിത ഉപഭോഗം എന്നിവയിലേക്കുള്ള മാറ്റം കമ്പനികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കും. അതേസമയംRead More →

പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

ഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവെന്ന് റിപ്പോർട്ട്. വികസിത് ഭാരത് -ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ നടപ്പിലാക്കി ആദ്യ മാസത്തിലാണ് മുൻ വർഷത്തെ സമാന പദ്ധതിയേ അപേക്ഷിച്ച് 49.94 ശതമാനം തൊഴിൽ അവസരത്തിന്റെ കുറവ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സൃഷ്ടിക്കപ്പെട്ട 15.33 കോടി തൊഴിൽRead More →

ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യRead More →

ടാറ്റയെ വീണ്ടും ബെംഗാളിലേക്ക് ക്ഷണിച്ച് ബിജെപി സർക്കാർ

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിനെ നിക്ഷേപത്തിനായി ക്ഷണിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ബംഗാളിലേക്ക് പുതിയ നിക്ഷേപം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ വ്യവസായ മന്ത്രി തപസ് റോയ് അറിയിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ അമരക്കാരനായിരുന്ന രത്തൻ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിച്ചിരുന്ന നാനോ കാർ പദ്ധതിക്കുള്ള ഫാക്ടറി പശ്ചിമ ബംഗാളിൽ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ,Read More →