വീണ്ടും കുതിപ്പ്: സ്വർണം, വെള്ളി വില കൂടി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർധന. സ്വർണം ഗ്രാമിന് 210 രൂപ കൂടി 13,250ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ​ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന്Read More →

ജിയോസ്റ്റാർ ഇന്ത്യയിൽ 123 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തി സ്റ്റാർ ഗ്രൂപ്പ്

റിലയൻസ്-ഡിസ്നി സംയുക്ത സംരംഭത്തെ കൂടുതൽ ശക്തമാക്കിക്കൊണ്ട് വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഗ്രൂപ്പ് നേരിട്ടുള്ള വിദേശ നിക്ഷേപം വഴി 123 കോടി രൂപ ജിയോസ്റ്റാർ ഇന്ത്യയിൽ നിക്ഷേപിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഡിസ്നി ഇതിനകം നടത്തിയ 3,847 കോടി രൂപയുടെ വൻ നിക്ഷേപങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ നടപടി. ഈ സംയുക്ത സംരംഭത്തിൽ നിന്ന് നിലവിൽ ഓഹരി നഷ്ടം നേരിടുന്നുണ്ടെങ്കിലും, ഡിസ്നി തുടർച്ചയായി നടത്തുന്ന ഈ സാമ്പത്തിക നിക്ഷേപം ഇന്ത്യൻ മാധ്യമRead More →

നിഫ്റ്റി മിഡ്ക്യാപ് 100 സർവ്വകാല റെക്കോർഡ് ഉയരത്തിൽ

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞപ്പോഴും,  ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റഴിക്കലും വിപണിയെ ബാധിച്ചപ്പോഴും, മുൻനിര സൂചികകളെ മറികടന്നുകൊണ്ട് നിഫ്റ്റി മിഡ്ക്യാപ് 100 പുതിയ ചരിത്ര ഉയരത്തിലെത്തി. സെൻസെക്സും നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തിയ ഈ സമയത്തും, ആഭ്യന്തര നിക്ഷേപകർ മിഡ്ക്യാപ് ഓഹരികളിൽ വലിയ തോതിൽ പണം നിക്ഷേപിക്കാൻ താല്പര്യം കാണിച്ചതാണ് ഈ കുതിപ്പിന് പ്രധാന കാരണമായത്. നിലവിലെ സാമ്പത്തിക വർഷത്തിൽ ഇതുവരെ  നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 18.3 ശതമാനം നേട്ടംRead More →

ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

ശക്തമായ ഇറക്കുമതി വരുമാനത്തിന്റെ കരുത്തിൽ ജൂൺ മാസത്തിലെ ജിഎസ്ടി പിരിവിൽ 13.9 ശതമാനത്തിന്റെ മികച്ച വളർച്ച രേഖപ്പെടുത്തി. റീഫണ്ടുകൾ ക്രമീകരിച്ച ശേഷമുള്ള രാജ്യത്തിന്റെ അറ്റ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ, ആകെ ലഭിച്ച മൊത്തം ജിഎസ്ടി വരുമാനം 1.95 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. മൊത്ത ആഭ്യന്തര ജിഎസ്ടി വരുമാനം വർഷാടിസ്ഥാനത്തിൽ 6.5 ശതമാനം വർധിച്ച് ₹1.35 ട്രില്യണിലെത്തി. അതേസമയം, ഇറക്കുമതികളിൽ നിന്നുള്ള മൊത്ത വരുമാനം 34.6Read More →

ശ്രീശാന്തിന് ആശ്വാസം; മൂന്നു വർഷത്തെ വിലക്ക് പിൻവലിച്ച് കെ.സി.എ; മാപ്പപേക്ഷ നൽകിയതിനു പിന്നാലെയാണ് തീരുമാനം

തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ തീരുമാനം. ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ഫ്രാഞ്ചൈസിയുടെ സഹ ഉടമയാണ് അദ്ദേഹം. കഴിഞ്ഞ കെ.സി.എൽ സീസൺ മത്സരങ്ങൾക്ക് മുമ്പായിരുന്നു കെ.സി.എ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. കെ.സി.എ ഭാരവാഹികളെ അപകീർത്തിപെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് വിലക്കേർപ്പെടുത്തിയത്. പരാമർശങ്ങളിൽ ഖേദംRead More →