പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദർശനം: ഊർജ, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തി ഇരുരാജ്യങ്ങളും

ഊർജസുരക്ഷ, പ്രതിരോധം, സൈബർ സുരക്ഷ, നിർണായക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഓസ്‌ട്രേലിയയും. മെൽബണിൽ മൂന്നാമത് ഇന്ത്യ–ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയെത്തുടർന്നായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും  ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രതിരോധ-സുരക്ഷാ സഹകരണ പ്രഖ്യാപനത്തിലും ഒപ്പുവെച്ചതിലൂടെ പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം ഗണ്യമായി വികസിപ്പിച്ചു.  പ്രതിരോധം, സമുദ്രസുരക്ഷ, പ്രതിരോധ വ്യവസായം, നിർണായക സാങ്കേതികവിദ്യകൾ, പ്രാദേശിക സ്ഥിരതRead More →

ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളുടെ തലമുണ്ഡനം ചെയ്തെന്ന് ആരോപണം

പെരുമ്പാവൂർ: ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞു നിർത്തി തലമുണ്ഡനം ചെയ്തെന്ന് പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ അൽഫാസ്, ഗോകുൽ, ആൽബിൻ എന്നിവരെയാണ് ഭായി കോളനിക്ക് സമീപം തടഞ്ഞുനിർത്തി തലമുണ്ഡനം ചെയ്തത്. ആറുപേരാണ് സംഭവത്തിനു പിന്നിൽ. കണ്ടന്തറയിലെ സോഡാ കമ്പനിയിലെ സൂപ്പർവൈസർ ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങൾ എത്തി‍യതെന്നാണ് യുവാക്കൾ പറയുന്നത്. ഇതിലൊരാളുട പേരിൽ ലഹരി കേസ് ഉണ്ട്. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.Read More →

വിപ്രോ ബ്രാഹ്മിൻസ് പുതിയ മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലിറക്കി

കൊച്ചി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് ആറ് തരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ പോഷകഗുണങ്ങൾക്കൊപ്പം സ്വാദിഷ്ടമായ ഭക്ഷണാനുഭവം ഉറപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക റോസ്റ്റിംഗ് പ്രക്രിയയാണ് ഉത്പന്നങ്ങളുടെ പ്രത്യേകത. ഫോക്സ്‌ടെയിൽ, ലിറ്റിൽ, ബ്രൗൺടോപ്പ്, ബാർൺയാർഡ്, കോഡോ, പ്രോസോ എന്നീ ആറ് ഇനം മില്ലറ്റുകളാണ് പുതിയ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്ലൂട്ടൻ രഹിതവും നാരുകളും പ്രോട്ടീനും അടങ്ങിയ ഇവ ബിരിയാണി, അപ്പം, പായസംRead More →

സ്വർണം കുതിക്കുന്നു; ഇന്ന് രണ്ടാമതും കൂടി

കൊച്ചി: അമേരിക്ക -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് രണ്ടുതവണ കൂടി. ഗ്രാമിന് രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയുമാണ് വർധിച്ചത്. 13,240 രൂപയാണ് ഇന്ന് ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി. 1,05,920 രൂപയാണ് നിലവിൽ വില. രാവിലെ 1,05,040 രൂപയായിരുന്നു. വെള്ളിവില രാവിലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു. 235 രൂപയാണ് ഒരുഗ്രാംRead More →

കള്ളാടി മണ്ണിടിച്ചിൽ: നാല് മൃതദേഹങ്ങൾ കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി. കമ്പനി സർവേയർ യു.പി സ്വദേശി അസ്ഹറുദ്ദീൻ, അൻസാരി(സൂപ്പർവൈസർ)  എന്നിവരെയാണ് കണ്ടെത്തിയത്. തേർഡ് സോണിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്. അപകടം നടന്ന് മൂന്നാം ദിവസമായ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി താലൂക്കിൽ പൂർത്തിയാക്കി എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുമെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചിരുന്നു. ഹിമാചൽപ്രദേശ് സ്വദേശിRead More →