ഷിഗല്ലെ ഭീതിയിൽ കേരളം; ഒറ്റ ദിവസം എട്ടുപേർക്ക് രോഗബാധ
പാലക്കാട്: മഴക്കാലമെത്തിയതോടെ സംസ്ഥാനം സാംക്രമിക രോഗങ്ങളുടെ പിടിയിൽ. വൈറൽ പനി മുതൽ ഷിഗല്ലെ വരെയുള്ള രോഗങ്ങൾ പിടിമുറുക്കുകയാണ്. ആശങ്കയുയർത്തുന്നതാണ് ഷിഗല്ലെയുടെ വ്യാപനം. ജൂണിൽ എട്ട് ദിവസത്തിനുള്ളിൽ 18 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഒരാൾ മരിച്ചു. തിങ്കളാഴ്ച മാത്രം എട്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 93 പേർക്കാണ് ഷിഗല്ലെ കണ്ടെത്തിയത്. രണ്ട് മരണവും ഉണ്ടായി. 70 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഷിഗല്ലെ എന്നറിയപ്പെടുന്ന ഒരു ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണിത്.Read More →





