തലസ്ഥാനത്ത് വധശ്രമകേസ് പ്രതി ബി.ജെ.പി കൗൺസിലർ സുഗതനെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങൾ; ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്

തലസ്ഥാനത്ത് വധശ്രമകേസ് പ്രതി ബി.ജെ.പി കൗൺസിലർ സുഗതനെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങൾ; ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്

Spread the News

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായ വാഴോട്ട്കോണം ബി.ജെ.പി വാർഡ് കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. ഒളിവിലായിരുന്ന സുഗതനെ പിടികൂടാൻ വട്ടിയൂർക്കാവ് വാഴോട്ട്കോണത്ത് എത്തിയ പൊലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചതോടെ അറസ്റ്റ് നാടകീയരംഗങ്ങളിലേക്ക് വഴി മാറി. ആക്രമണത്തിൽ വട്ടിയൂർക്കാവ് സി.ഐ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയെും ആശുപത്രിയിൽ പ്രവശേപ്പിച്ചു.

സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടി വെച്ചാണ് പ്രതിയെ പിടികൂടാനായത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.വധശ്രമ കേസിൽ പ്രതിയായ സുഗതന് ഹൈകോടതി മുൻ കൂർജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ജൂൺ 7ന് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ നിർദേശം പാലിക്കാതെ ഒളിവിൽ പോയ സുഗതൻ പ്രദേശത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. മുമ്പ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ് സുഗതൻ.

അതേസമയം, സുഗതൻ ഒളിവിൽ ആയിരുന്നില്ലെന്നും ചിക്കൻ പോക്സിന് ചികിത്സയിലായിരുന്നുവെന്നും സുഗതന്‍റെ ഭാര്യ അവകാശപ്പെട്ടു.  വനിതാ പൊലീസ് പോലുമില്ലാതെയാണ് വീട്ടിലേക്ക് എത്തിയതെന്നുും വെടിയുതിർത്ത് ഭയപ്പെടുത്തിയെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *