പയർ വർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാൻ നിർദേശം
തൃശൂർ: പയർവർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതോടെ നെല്ലിന് കേന്ദ്രം നല്‍കുന്ന ബോണസ് നിറുത്തും. ഇത് കേരളത്തിന് തിരിച്ചടിയായേക്കും. രാജ്യത്ത് നെല്ലിന്റെയും ഗോതമ്പിന്റെയും കരുതല്‍ ശേഖരം വർദ്ധിച്ചതിനാല്‍ പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സർക്കാർ 6.31 രൂപRead More →





