ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റവുമായി റിലയൻസ് ജിയോ

കൊച്ചി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച്‌ റിലയൻസ് ജിയോ നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി. സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലും ജിയോയാണ് മുന്നില്‍. കേരളത്തില്‍ 41,000 പുതിയ വരിക്കാരെ ജിയോ ചേർത്തു. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞെങ്കിലും മികച്ച വളർച്ച നേ‌ടിയ ഏക ഓപ്പറേറ്റർ ജിയോയാണ്. വൊഡാഫോണ്‍ ഐഡിയക്ക് 22 ലക്ഷം സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്‌ടീവ് ഉപയോക്താക്കളുടെRead More →

വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങി അദാനി

മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനി രാജ്യത്ത് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര വിമാന യാത്രകൾക്ക് വേണ്ടിയുള്ള ജെറ്റുകളായിരിക്കും നിർമിക്കുക. ബ്രസീൽ വിമാന കമ്പനിയായ എംബ്രയറുമായി ചേർന്ന് ജെറ്റുകൾ നിർമിക്കാൻ അദാനി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും വിമാനങ്ങൾ. എംബ്രയർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൂട്ടിച്ചേർത്ത് വിമാനംRead More →

ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ₹5 ലക്ഷം കോടിയുടെ ഇടിവ്

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ അതികായന്മാരായ ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനികളുടെ പ്രകടനത്തിലുണ്ടായ ഇടിവ് ടാറ്റ ഗ്രൂപ്പിന്റെ ആകെ വിപണി മൂല്യത്തില്‍ (Market Capitalization) ഏകദേശം 5 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പിന്റെ കരുത്തായ ടിസിഎസ്, റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായ ട്രെന്റ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എന്നിവയാണ് ഈ ഇടിവിന് പ്രധാന കാരണമായത്.Read More →

ഐഎസ്എൽ കിക്കോഫ് ഫെബ്രുവരി 14ന്

ന്യൂഡൽഹി: വാണിജ്യപങ്കാളിയെ കണ്ടെത്തുന്നതിൽ വന്ന പ്രതിസന്ധിയും കേസുകളും മൂലമുണ്ടായ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് കിക്കോഫ്. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ അനിശ്ചിതത്വം നീങ്ങിയത്. ഐഎസ്എൽ പുതിയ സീസൺ ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യ അറിയിച്ചു. കായിക മന്ത്രാലയവും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും 14 ക്ലബ്ബുകളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. മത്സരക്രമം പിന്നീട് പുറത്തുവിടും. 14 ക്ലബ്ബുകളുംRead More →

വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നു

മുംബൈ: വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ പരിശുദ്ധമാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? പലരും ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് വെള്ളി വാങ്ങിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ തട്ടിപ്പ് സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ, തട്ടിപ്പ് തടയാൻ വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വിപണിയിൽ വെള്ളി ആഭരണങ്ങളുടെ ആധികാരികത പരിശോധിക്കാനും വ്യാജ വിൽപന തടയുന്നതിനുമാണ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്. ആദ്യ ഘട്ടമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പരിശോധനക്കും സർട്ടിഫിക്കേഷനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുക. രാജ്യത്തെ വൻകിടRead More →