തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ
കൊച്ചി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും നമ്പർ വൺ ആയി കേരളം. ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ മുൻമാസത്തെ 0.71 ശതമാനത്തിൽ നിന്ന് 1.33 ശതമാനമായി വര്‍ധിച്ചു. കേരളത്തിൽ ഇത് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്ന് കുതിച്ചുകയറി. രണ്ടാമതുള്ള കർണാടകയിൽ പോലും 2.99 ശതമാനമേയുള്ളൂ. പണപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അഭികാമ്യമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത് 6% വരെRead More →





