ആപ്പിളിന് അന്തിമ മുന്നറിയിപ്പ് നൽകി ഇന്ത്യ; 38 ബില്യൺ ഡോളറിന്‍റെ തിരിച്ചടി നേരിടേണ്ടി വന്നേക്കും

ദില്ലി: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്തിമ മുന്നറിയിപ്പ് നൽകി. കമ്പനി ഉടൻ മറുപടി നല്‍കിയില്ലെങ്കില്‍ ആപ്പിളിനെതിരെ ഏകപക്ഷീയമായ ആന്‍റിട്രസ്റ്റ് നടപടികൾ ആരംഭിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ആപ്പിൾ പ്രതികരണം വൈകിപ്പിക്കുകയാണെന്നും അന്വേഷണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിസിഐ ആരോപിക്കപ്പെടുന്നു. എന്താണ് ഈ വിവാദം?2022ൽ ടിൻഡറിന്‍റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ആപ്പിളിനെതിരെ ആന്‍റിട്രസ്റ്റ് പരാതി നൽകിയിരുന്നു.Read More →

ടെക് മഹീന്ദ്രയുടെ ലാഭത്തില്‍ 14% വര്‍ധന

ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ ലാഭം മൂന്നാം പാദത്തില്‍ 14.11 ശതമാനം ഉയര്‍ന്ന് 1,122 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മഹീന്ദ്ര ഗ്രൂപ്പ് കമ്പനി 983.2 കോടി രൂപ അറ്റാദായം നേടിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 1,194 കോടി രൂപയായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 14,393 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,286 കോടി രൂപയായിരുന്നു.ഈ പാദത്തില്‍Read More →

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മൂന്നാംപാദത്തില്‍ 374 കോടി രൂപ റെക്കോർഡ് അറ്റാദായം

കൊച്ചി: ബാങ്കിംഗ് രംഗത്തെ പ്രമുഖരായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2025-26 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 374.32 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന അറ്റാദായമാണിത്. 2024-2025 വര്‍ഷത്തിലെ മൂന്നാം പാദത്തിലെ അറ്റാദായമായ 341.87 കോടി രൂപയേക്കാള്‍ 9 ശതമാനം വര്‍ദ്ധനയാണ് എസ്‌ഐബി സ്വന്തമാക്കിയത്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഡിസംബറില്‍ അവസാനിച്ച ആദ്യ ഒന്‍പത് മാസത്തെ അറ്റാദായം ഒന്‍പത് ശതമാനം വര്‍ദ്ധിച്ച് 1047.64 കോടി രൂപയായി. മുന്‍Read More →

ആദായനികുതി റീഫണ്ട് വൈകുന്നു; കാത്തിരിക്കുന്നത് 50 ലക്ഷത്തിലധികം പേര്‍

2025-26 അസസ്മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയലിംഗ് നടപടികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടും അന്‍പത് ലക്ഷത്തിലധികം നികുതിദായകര്‍ക്ക് ഇനിയും റീഫണ്ട് ലഭിച്ചില്ല. എട്ട് കോടിയിലധികം റിട്ടേണുകള്‍ പ്രോസസ്സ് ചെയ്തുകഴിഞ്ഞെങ്കിലും സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ ബാക്കിയുള്ളവ വൈകുകയാണ്. ആദായനികുതി വകുപ്പിന്റെ ജനുവരി 11 വരെയുള്ള കണക്കുകള്‍ പ്രകാരം 2025-26 അസസ്മെന്റ് വര്‍ഷത്തില്‍ 8.8 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ഇതില്‍ 8.68 കോടി റിട്ടേണുകള്‍ വെരിഫൈ ചെയ്യുകയും 8.15 കോടി എണ്ണം പ്രോസസ്സ്Read More →

ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽ

ബെയ്ജിംഗ്: ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ 5.5 ബില്യണ്‍ ഡോളറിന്‍റെ വർധന രേഖപ്പെടുത്തി. ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നുവെന്ന വിലയിരുത്തലിനിടെയാണ് ഈ പ്രവണത. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 116.12 ബില്യണ്‍ ഡോളർ എന്ന റിക്കാർഡ് നിലയിലെത്തി. ചൈനീസ് കസ്റ്റംസാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയായ 155.62 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകൾ പറയുന്നു. യുഎസ്Read More →