അദാനി-ഗൂഗ്ള്‍ ഡാറ്റ സെന്റര്‍: 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശ്: ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ അദാനി ഇന്‍ഫ്ര (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിശാഖപട്ടണം, അനകപ്പള്ളി എന്നീ ജില്ലകളിലാണ് ഭൂമി. അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ (Raiden) ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. അദാനി ഇന്‍ഫ്ര ഉള്‍പ്പെടെ ആറ് കമ്പനികളെ നോട്ടിഫൈഡ് പങ്കാളിയായി റെയ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികയിലെ ആദ്യ കമ്പനിയായതിനാല്‍ അദാനി ഇന്‍ഫ്രക്ക് ഭൂമി കൈമാറണമെന്നുംRead More →





