ഫിസിക്‌സ്‌വാല ഐപിഒ നവംബര്‍ 11 മുതല്‍
എഡുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം ആയ ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നവംബര്‍ 11ന് തുടങ്ങും. നവംബര്‍ 13 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 103-109 രൂപയാണ് ഇഷ്യു വില. 137 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. നവംബര്‍ 18ന് ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും. 3480 കോടി രൂപയാണ് ഐപിഒയിലൂടെ ഫിസിക്‌സ്‌വാല സമാഹരിക്കുന്നത്. 3100 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയുംRead More →





