തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയത് ഒരു തുള്ളി പാൽ ശേഖരിക്കാത്ത കമ്പനി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ മായം ചേർത്ത നെയ്യ് വാങ്ങിയ സംഭവത്തിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന്  സി.​ബി.ഐ പ്രത്യേക അന്വേഷണ സംഘം. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നെ​ല്ലൂർ കോടതിയിലാണ്Read More →

പ്രീ-ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: 2026-27  കേന്ദ്ര ബജറ്റ്  പ്രക്രിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഔദ്യോഗികമായി ആരംഭിച്ചു.  പ്രീ-ബജറ്റ് മീറ്റിംഗുകളുടെ ആദ്യ റൗണ്ടിന് അവര്‍ നേതൃത്വം നല്‍കി. ബജറ്റ് അന്തിമമാക്കുന്നതിന് മുമ്പ് വിദഗ്ധരില്‍ നിന്നും പങ്കാളികളില്‍ നിന്നും ആശയങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതിനാണ് മീറ്റിംഗ്. ആദ്യ സെഷനില്‍ സെക്രട്ടറിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഉള്‍പ്പെടെ സാമ്പത്തിക കാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അടുത്ത വര്‍ഷത്തേക്കുള്ള വരുമാനവും ചെലവും  എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവര്‍Read More →

2025 ല്‍ മോശം പ്രകടനം കാഴ്ചവച്ച 10 ഐപിഒകള്‍

മുംബൈ: 2025 ഇന്ത്യന്‍ പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമായി. 90-ലധികം പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒകള്‍) 1.5 ലക്ഷം കോടി രൂപയാണ് നടപ്പ് വര്‍ഷത്തില്‍ സമാഹരിച്ചത്. അതേസമയം, ശക്തമായ മൂലധന ഒഴുക്ക് ഉണ്ടായിരുന്നിട്ടും, മിക്ക ലിസ്റ്റിംഗുകളും നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. പലതും ഇഷ്യുവിലയിലോ ഡിസ്‌ക്കൗണ്ട് നിരക്കിലോ ആണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.  ഒരുപിടി ഐപിഒകള്‍ ആരോഗ്യകരമായ പ്രീമിയങ്ങള്‍ കണ്ടു.  2024 ലെ അരങ്ങേറ്റ റാലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തത്തിലുള്ള ലിസ്റ്റിംഗ് പ്രകടനംRead More →

അനധികൃത പ്രോപ്പ് ട്രേഡിംഗ് നടന്നതായി റിപ്പോര്‍ട്ട്

മുംബൈ: ബ്രോക്കര്‍മാര്‍ അനധികൃതമായി പ്രൊപ്പറേറ്ററി ട്രേഡിംഗ് (പ്രോപ്പ് ട്രേഡിംഗ് എന്ന് വിളിക്കപ്പെടുന്നു) നടത്തിയതായി റിപ്പോര്‍ട്ട്.ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന ഈ അഴിമതി മണികണ്‍ട്രോളാണ് ആദ്യ റിപ്പോര്‍ട്ട് ചെയ്തത്. പ്രോപ്പ് ട്രേഡിംഗില്‍, ബ്രോക്കര്‍മാര്‍ക്ക് സ്വന്തം പണം ഉപയോഗിച്ച് വ്യാപാരം നടത്താന്‍ അനുവാദമുണ്ട്. അതേസമയം നിരവധി ബ്രോക്കര്‍മാര്‍ പുറത്തുള്ള വ്യാപാരികളെ പ്രോപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചു. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പരിശോധന കൂടാതെ, രേഖാമൂലമുള്ള കരാറുകളോ ഇല്ലാതെയായിരുന്നു ക്രമീകരണങ്ങള്‍.ആരാണ് നിക്ഷേപിക്കുന്നത്,Read More →

ഇന്ത്യന്‍ ഇക്വിറ്റി റേറ്റിംഗ് ‘ഓവര്‍വെയ്റ്റാക്കി’ ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റികളുടെ റേറ്റിംഗ് ‘ഓവര്‍വെയ്റ്റാക്കി’ ഉയര്‍ത്തിയിരിക്കയാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ്. 2024 ലെ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് പരിഷ്‌ക്കരിച്ചത്. 2026 ഡിസംബറോടെ നിഫ്റ്റി 14 ശതമാനം ഉയര്‍ന്ന് 29,000 ത്തിലെത്തുമെന്നും ഇവര്‍ പ്രവചിച്ചു. ശക്തമായ നിക്ഷേപ സാധ്യതയുള്ള മേഖലകളായി ധനകാര്യം, ഉപഭോക്തൃ ഘടകങ്ങള്‍, പ്രതിരോധം, എണ്ണ വിപണന കമ്പനികള്‍ എന്നിവയെയാണ് ബ്രോക്കറേജ് എടുത്തുകാണിക്കുന്നത്. മൂല്യനിര്‍ണ്ണയം വില-വരുമാനത്തിന്റെ 23 മടങ്ങ് ഉയര്‍ന്ന നിലയില്‍ തുടരുന്നെങ്കിലും വലിയ വിപണി തകര്‍ച്ച ബ്രോക്കറേജ് പ്രതീക്ഷിക്കുന്നില്ല.Read More →