ഔഡി ഇന്ത്യയിൽ Q5 സിഗ്നേച്ചർ ലൈൻ പുറത്തിറക്കി

ജർമ്മൻ വാഹന ബ്രാൻഡായ ഔഡി ഇന്ത്യ ഇന്ത്യയിൽ Q5 സിഗ്നേച്ചർ ലൈൻ പുറത്തിറക്കി. 70 ലക്ഷ രൂപയാണ് ഈ പതിപ്പിന്‍റെ എക്സ്-ഷോറൂം വില. സിഗ്നേച്ചർ ലൈൻ പാക്കേജിൽ നിരവധി എക്സ്ക്ലൂസീവ് സവിശേഷതകൾ ഉൾപ്പെടുന്നു. പ്രകാശിതമായ ഓഡി റിംഗുകൾ, എൻട്രി എൽഇഡി ലാമ്പുകൾ, എക്സ്ക്ലൂസീവ് ഓഡി ഡെക്കലുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ, വാഹനമോടിക്കുമ്പോൾ തികഞ്ഞ ഓക്യുപന്റ് ഓറിയന്റേഷൻ നിലനിർത്തുന്നു. സിഗ്നേച്ചർ ലൈൻ ഉപയോഗിച്ച്, ഓഡി Q3, ഓഡി Q5 എന്നിവയുടെRead More →

സ്റ്റാർട്ടപ്പുകളേ, വായ്പക്കായി ബാങ്കുകൾ തോറും കയറി ഇറങ്ങണ്ട, ജൻ സമർഥ് പോർട്ടലിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാർ

ഡി.എഫ്.എസ് സെക്രട്ടറി എം. നാഗരാജു, ജൻ സമർഥ് പോർട്ടലിൽ ഏകീകൃത അപേക്ഷ സംവിധാനം ഉദ്ഘാടനം ചെയ്യുന്നു ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾക്ക് വായ്പ എളുപ്പമാക്കാൻ ലക്ഷ്യമിട്ട് ജൻ സമർഥ് പോർട്ടലിൽ പുതിയ ‘ഏകീകൃത സ്റ്റാർട്ടപ്പ് അപേക്ഷ’ സംവിധാനവുമായി ധനകാര്യ വകുപ്പ്. പൊതുമേഖലാ ബാങ്കുകളിലുടനീളം വായ്പക്കായി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് സംവിധാനം പ്രവർത്തിക്കുക. വ്യവസായ വകുപ്പിന്റെ പിന്തുണയോടെ പ്ളാറ്റ്ഫോം വഴി സ്റ്റാർട്ടപ്പുകൾക്കായി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ  20 കോടി രൂപ വരെ വായ്പRead More →

ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായം

തിംപു: ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച 1,020 മെഗാവാട്ട് ജലവൈദ്യുത പദ്ധതി  രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളുടേയും പുരോഗതി   പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും  പ്രധാനമന്ത്രി മോദി പറഞ്ഞു. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇരു രാജ്യങ്ങളും തുല്യമായി പങ്കിടും. ഭൂട്ടാനിലെ ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 4,000 കോടി രൂപയുടെ ഇളവ് വായ്പാ പദ്ധതിയും ഇന്ത്യന്‍ പക്ഷംRead More →

ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനമായി ഇടിഞ്ഞു. ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം ഭക്ഷ്യ, നിത്യോപയോഗ, വാഹന വിലകള്‍ കുറച്ചതോടെയാണിത്. സെപ്തംബറില്‍ 1.54 ശതമാനമായിരുന്നു ഉപഭോക്തൃ സൂചിക പണപ്പെരുപ്പം. ഇതോടെ തുടര്‍ച്ചയായ നാലാം മാസത്തില്‍ ചില്ലറ പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ലക്ഷ്യമായ 4 ശതമാനത്തില്‍ താഴെയായി. നേരത്തെ റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ 0.48 ശതമാനം ചില്ലറ പണപ്പെരുപ്പം പ്രവചിച്ചിരുന്നു. ഉപഭോക്തൃ വിലRead More →

രണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്.രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി.സാമ്പത്തിക വളര്‍ച്ചയുടെ  അളവുകോലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 5.6 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ശക്തമാണ് ഇത്തവണത്തേത്. അതേസമയം ഒന്നാംപാദ വളര്‍ച്ചയായ 7.8 ശതമാനത്തെ അപേക്ഷിച്ച് നേരിയ ഇടിവ്.Read More →