എച്ച്-വണ്‍ബി നിയമനങ്ങള്‍ നിര്‍ത്തി വാള്‍മാര്‍ട്ട്

വാഷിങ്ടണ്‍ ഡിസി: യുഎസിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമ, വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റഡ്, എച്ച്-വണ്‍ബി നിയമനങ്ങള്‍ നിര്‍ത്തിവച്ചു. അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ നടപടിയെത്തുടര്‍ന്നാണിത്. പ്രോഗ്രാം പരിഷക്കരിക്കുന്നതിനും സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് യുഎസ് സര്‍ക്കാര്‍ വിസാഫീസ് ഉയര്‍ത്തിയത്. സാങ്കേതികവിദ്യ, ധനകാര്യം, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങിയ പ്രത്യേക മേഖലകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റാണ് എച്ച്- വണ്‍ബി വിസ. കോര്‍പറേറ്റ് റോളുകളെയാണ് പ്രധാനമായും വാള്‍മാര്‍ട്ട് തീരുമാനം ബാധിക്കുക.Read More →

കോലിയുടെ ക്ഷീണം മാറിയില്ല, ഉദയനിധിയും; നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തു, പെട്ടു

യുവനടിയുടെ ചിത്രം അറിയാതെ ലൈക്ക് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ക്ഷീണം മാറിവരുന്നതേ ഉള്ളൂ, അതിനിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പെട്ടിരിക്കുകയാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്‍റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിൻ റീപോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. രാഷ്ട്രീയത്തില്‍ പൊതുവേക്ഷീണിതനായ ഉദയനിധിക്ക് ഇതുകൂടി താങ്ങാനാവുമോയെന്നതാണ് ട്രോളന്‍മാരുടെ ചോദ്യം. നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ട്വിറ്ററിൽ നിറയുന്നത്.Read More →

6000 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യുവിന് ഫെഡറല്‍ ബാങ്ക്

കൊച്ചി: പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് വഴി ഫെഡറല്‍ ബാങ്ക് 6000 കോടി രൂപ സമാഹരിക്കും. ഇക്വിറ്റി മൂലധനത്തിന്റെ 9.9 ശതമാനമാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കുക. 210-215 വരെയാകും ഇഷ്യുവില. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി കെവിഎസ് മണിയന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഇക്വിറ്റി ഫണ്ട് സമാഹരണമാണിത്. യുഎസ് ആസ്ഥാനമായ ബ്ലാക്ക്സ്റ്റോണായിരിക്കും പ്രധാന നിക്ഷേപകരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.10 ശതമാനം ഉടമസ്ഥാവകാശത്തിന് അധികം അംഗീകാരം ആവശ്യമായതിനാലാണ് 9.99 ശതമാനം പരിധി. മൂലധനRead More →

ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍

മുംബൈ: നടപ്പ് ഉത്സവ സീസണില്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ജനകീയ ഇടപാട് രീതിയായി തുടര്‍ന്നു. ധന്തേരസിനും ദീപാവലിക്കും ഇടയില്‍ പ്രതിദിനം ശരാശരി 737 ദശലക്ഷം ഇടപാടുകളാണ് നടത്തപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധനവ്. അതേസമയം മൂല്യത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ്മാത്രമാണുണ്ടായത്. ചെറിയ തുക ഇടപാടുകള്‍ ആധിപത്യം സ്ഥാപിച്ചതുകാരണമാണിത്. വലിയ പെയ്‌മെന്റുകള്‍ക്കല്ല, മറിച്ച് ദൈനംദിന വാങ്ങലുകള്‍ക്കാണ് യുപിഐ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ശക്തമായി.Read More →

മ്യൂച്വല്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപം നടപ്പ് വര്‍ഷത്തില്‍ ഏതാണ്ട് 23,000 കോടി രൂപ

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ (എംഎഫ്) നടപ്പ് വര്‍ഷത്തില്‍ ഏതാണ്ട് 23,000 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നിക്ഷേപം നടത്തി. ഇത് മൊത്തം തുകയുടെ ഏകദേശം 19 ശതമാനമാണ്. ആങ്കര്‍ നിക്ഷേപം വഴി 15158 കോടി രൂപയും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍(ക്യുഐബി) ക്വാട്ട വഴി 7590 കോടി രൂപയുമാണ് എംഎഫുകള്‍ നിക്ഷേപിച്ചത്. ശക്തമായ എസ്‌ഐപി (സിസ്റ്റമിക് ഇന്‍വെസ്റ്റ്പ്ലാന്‍)യും മൊത്തം നിക്ഷേപവുമാണ് ഇതിനാവശ്യമായ ലിക്വിഡിറ്റി ഒരുക്കിയത്. ഫണ്ടുകളിലേയ്ക്കുള്ള എസ്‌ഐപി ഒഴുക്ക്Read More →