ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കനുമതിയില്ല
മുംബൈ: ഐപിഒയ്ക്ക് (പ്രാരംഭ പബ്ലിക് ഓഫറിംഗ്) മുന്നോടിയായി ഓഹരി വാങ്ങുന്നതില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകളെ വിലക്കി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ആങ്കര്‍ നിക്ഷേപകര്‍ക്കുളള സെഷനിലും ഐപിഒ സെഷനിലും പങ്കെടുക്കാന്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുവാദമുള്ളൂ. ഇക്കാര്യം സെബി, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി)യെ അറിയിച്ചു. ഐപിഒ വൈകുന്ന പക്ഷം ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പക്കലെത്തുമെന്ന് റെഗുലേറ്റര്‍ പറഞ്ഞു.Read More →





