തൊഴിലാളി ക്ഷേമ നയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നടത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി: തൊഴിലാളി ക്ഷേമ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് നടത്തും. 2026 മുതല്‍ ഇത് പ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിക്കും. റാങ്കിംഗ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് പോളിസി ഇവാല്വേഷന്‍ ഇന്‍ഡെക്‌സ് അല്ലെങ്കില്‍ എല്‍ഇപിഇഐ സംവിധാനത്തിന്റെ ഭാഗമായിട്ടാണിത്. തൊഴില്‍ നയങ്ങളുടെ ഫലപ്രാപ്തി അടിസ്ഥാനമാക്കിയായിരിക്കും റാങ്കിംഗ്. ജീവനക്കാരുടെ പരാതികള്‍ കുറയ്ക്കുക, അനൗപചാരിക ജോലികള്‍ ഔപചാരികമാക്കുക, സ്ത്രീകളുടെ സാന്നിധ്യം, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ഡാറ്റRead More →





