ഗ്ലോബല്‍ ഹിറ്റായി സരിഗമയുടെ ‘ഓണം മൂഡ്’

കൊച്ചി: ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..ഓണാഘോഷത്തിന് തിരശീല വീണപ്പോള്‍ ഇത്തവണ ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും അടക്കിവാണത് സരിഗമയുടെ ഓണം മൂഡ് ഗാനം. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുളള മലയാളികളുടെ ആഘോഷത്തിന്റെ ഒരു ഭാഗം കൂടിയായി ‘പറ പറ പറപറക്കണ പൂവേ പൂവേ’ എന്ന് തുടങ്ങുന്ന ഈ ഗാനം മാറി. സാഹസം എന്ന സിനിമയിലെ തങ്ങളുടെ ഹിറ്റ് ഗാനമായ ഓണം മൂഡ് ഗാനം, ഈ വര്‍ഷത്തെ ഓണംRead More →

അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ന്യൂഡല്‍ഹി: അടിസ്ഥാ സൗകര്യ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ റിസ്‌ക്ക് ഗ്യാരണ്ടി  ഫണ്ട് ആരംഭിക്കും. നയപരമായ അനിശ്ചിതത്വം, ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി എന്നിവ കാരണം കാലതാമസം നേരിടുന്ന പദ്ധതികളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. വാണിജ്യേതര നഷ്ടങ്ങള്‍ നികത്താന്‍ ഫണ്ട് സഹായിക്കും. നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനിയാണ് 20,000 കോടി രൂപയുടെ ഫണ്ട് കൈകാര്യം ചെയ്യുക. അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ക്ക് വായ്പകള്‍ ഉറപ്പാക്കുന്ന ഫണ്ട്,പുതിയ പദ്ധതികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.Read More →

ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

ന്യൂഡല്‍ഹി: ലോകബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യമേഖലാ വിഭാഗം, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി) ഇന്ത്യയിലെ വാര്‍ഷിക നിക്ഷേപം ഇരട്ടിയാക്കും.2030 ഓടെ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മഖ്തര്‍ ദിയോപ്പ് പറഞ്ഞു. രാജ്യത്തിന്റെ വലിപ്പവും വളര്‍ച്ചാവേഗതയും അത് ആവശ്യപ്പെടുന്നുണ്ട്. 2025 ല്‍ ഐഎഫ്‌സി  5.4 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 3.4 ബില്യണ്‍ ഡോളറുള്‍പ്പടെയാണിത്. അടുത്ത ഓരോ വര്‍ഷങ്ങളിലും ഏകദേശം 1 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുകയുംRead More →

മൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം ഓഗസ്റ്റില്‍  0.52 ശതമാനമായി. മുന്‍വര്‍ഷത്തിലിത് -0.58 ശതമാനമായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തവില സൂചിക പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലാണ്. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ 0.3 ശതമാനമായിരുന്നു അനുമാനം. ഭക്ഷ്യവിലയിലും ലോഹ,ലോഹേതര ധാതു ഉത്പന്നങ്ങള്‍, ഗതാഗത ഉത്പന്നങ്ങള്‍, എന്നിവയുടെ വിലയിലുമുണ്ടായ വര്‍ദ്ധനവാണ് മൊത്തം ഡബ്ല്യുപിഐ പണപ്പെരുപ്പമുയര്‍ത്തിയത്. മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 021 ശതമാനവും ക്രൂഡ് പെട്രോളിയം, പ്രകൃതിദത്ത വാതക പണപ്പെരുപ്പം 9.87 ശതമാനവും പ്രാഥമികRead More →

യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഗീതാ ഗോപിനാഥ്

ന്യൂയോര്‍ക്ക്: ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഐഎംഎഫ് മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീത ഗോപിനാഥ്. യുഎസ് ഡോളറിന്റെ മേധാവിത്തത്തിന് കാരണം അതിന്റെ സാമ്പത്തിക സ്വാധീനമോ ചരിത്രപരമായി അത് നിലനിര്‍ത്തുന്ന പിന്തുണയോ ജനങ്ങളുടെ മുന്‍വിധിയോ അല്ല, മറിച്ച് ഫെഡറല്‍ റിസര്‍വ്, റെഗുലേറ്ററി സ്ഥാപനങ്ങള്‍, നിയമ ചട്ടക്കൂട് തുടങ്ങിയ ശക്തമായ യുഎസ് സംവിധാനങ്ങളും, സജീവമായ ഇക്വിറ്റി വിപണി,  നിയമവ്യവസ്ഥ, അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് അവ നല്‍കുന്നRead More →