എഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍

സന്തുലിതവും നീതിയുക്തവുമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഇന്ത്യ വികസിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. യൂറോപ്യന്‍ യൂണിയന്‍ (ഇയു), ഒമാന്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്ന സാഹചര്യത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) കരാറിന്റെRead More →

യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍

ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് വ്യവസായ ഭീമന്‍മാര്‍. ലക്ഷ്യം ഇന്ത്യന്‍ വിപണി. നീക്കത്തിന് കാരണമായത് യുഎസിന്റെ താരിഫ് തിരിച്ചടി. പ്രമുഖ ചൈനീസ് കമ്പനികളായ ഹെയര്‍, ഷാങ്ഹായ് ഹൈലി ഗ്രൂപ്പ് എന്നിവരാണ് നേരിട്ടുള്ള വിദേശ നിക്ഷേപ നിബന്ധനകളിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ ശ്രമം നടത്തുന്നത്. സംയുക്ത സംരംഭങ്ങളായും കമ്പനികളുടെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങുന്നത് വഴിയും വിപണിയിലെത്താനാണ് നീക്കം. ഷാങ്ഹായ് ഹൈലി, വോള്‍ട്ടാസുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.Read More →

പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റം

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ആഗോള വാണിജ്യ, വ്യവസായ ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025ന്റെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിൽ 5.4 ശതമാനം വളർന്നു. 5.1 ശതമാനം വരെ വളർച്ചയാണ് റോയിട്ടേഴ്സ് ഉൾപ്പെടെ പ്രവചിച്ചിരുന്നത്. മുങ്ങുന്ന സമ്പദ്‍വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകാനായി ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ജിഡിപിക്ക് കരുത്തായതെന്നാണ് വിലയിരുത്തൽ. മാർച്ചിൽ റീട്ടെയ്ൽ വിൽപന 5.9 ശതമാനംRead More →

ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ChatGPT

മുംബൈ: ഡൗണ്‍ലോഡിങ്ങില്‍ ഇൻസ്റ്റഗ്രാമിനെയും ടിക് ടോകിനെയും പിന്നിലാക്കി ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി. മാർച്ചില്‍ 4.6 കോടി ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമതെത്തി. ആപ്പ് ഫിഗേഴ്സ് എന്ന അനലറ്റിക്സ് കമ്പനിയാണ് ഇതുസംബന്ധിച്ച കണക്കു പുറത്തുവിട്ടത്. ചിത്രങ്ങള്‍ തയ്യാറാക്കുന്ന പുതിയ ടൂള്‍ ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമാണ് ഡൗണ്‍ലോഡ് ഉയർന്നത്. ജിബിലി മാതൃകയിലുള്ള സ്റ്റുഡിയോ ആർട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതാണ് ഇതിനുകാരണം. ഈ ഫീച്ചർ പരീക്ഷിക്കാൻ ദശലക്ഷക്കണക്കിനുപേരാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. മാർച്ചിലെRead More →

ഒന്നിന് പിറകെ ഒന്നായി രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ കുറയ്ക്കുന്നു

ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ വായ്പ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. എസ്‌ബി‌ഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഭവന വായ്പകളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കുകൾ കുറച്ചിട്ടുണ്ട്. വായ്പാ നിരക്കുകൾ കുറച്ച ബാങ്കുകൾ ഇവയാണ്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്‌ബി‌ഐ ഇബി‌എൽ‌ആർ 25 ബേസിസ് പോയിന്റ് വരെRead More →