9.69 ശതമാനം വളർച്ച രേഖപ്പെടുത്തി തമിഴ്നാട്

ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോർട്ട്. 9.69 ശതമാനം വളർച്ചയാണ് തമിഴ്നാടിനുണ്ടായത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്നാടാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന ( ജിഡിപി ) മൂല്യം 17.23 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തികRead More →

സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി വിയറ്റ്നാം

തെക്കുകിഴക്കൻ ഏഷ്യയിലെ വിനോദ സഞ്ചാര മേഖലയിലെ വർധിച്ചു വരുന്ന മത്സരത്തിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി വിയറ്റ്നാം. വിയറ്റ്നാമിന്റെ ടൂറിസം ഉപദേശക സമിതി ഒരു ദീർഘകാല വിസ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. 10 വർഷത്തെ ‘ഗോൾഡൻ വിസ’ എന്നതാണ് പ്രധാനമന്ത്രി ഫാം മിൻ ചിന്നിന് സമർപ്പിച്ച പദ്ധതികളിൽ ഒന്ന്. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ഈ അവസരം യാത്രക്കാർക്ക് നൽകുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് വിയറ്റ്നാംRead More →

ഏപ്രിലിലെ ആദ്യ നാല് ദിവസംകൊണ്ട് 10,355 കോടി പിൻവലിച്ച് വിദേശ നിക്ഷേപകർ

ദില്ലി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ ആദ്യവാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിൻവലിച്ചത് 10,355 കോടി രൂപ. ട്രംപിന്റെ താരിഫുകളുടെ പ്രത്യാഘാതങ്ങളും ഒപ്പം റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന പണനയ പ്രഖ്യാപനങ്ങളുടെയും ദീർഘകാല പ്രത്യാഘാതങ്ങൾ നിക്ഷേപകർ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മാർച്ച് 21 നും 28 നും ഇടയിലുള്ള ആറ് ദിവസത്തെ വ്യാപാരത്തിൽ 30,927 കോടി രൂപയുടെ അറ്റ ​​നിക്ഷേപം ഉണ്ടായിരുന്നു. ഇത്Read More →

ട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ

അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും. പ്രാഥമികമായ വിശകലനത്തില്‍ ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക ടെക്സ്റ്റൈല്‍, എഞ്ചിനിയറിംഗ് ഗൂഡ്സ്, ഇലക്ട്രോണിക്സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 26 ശതമാനം തീരുവ ചുമത്തപ്പെട്ടതോടെ ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ ചെലവേറും. ഇത് ഇവയുടെ കയറ്റുമതി കുറയുന്നതിലേക്ക് നയിക്കും.Read More →

ഡയഗ്‌നോസ്റ്റിക് സെന്റര്‍ സേവനങ്ങള്‍ വിപുലീകരിച്ച് ഹിന്ദ്ലാബ്സ്

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സേവനങ്ങള്‍ വിപുലീകരിച്ചു. മെഡിക്കല്‍ കോളേജ് മെയിന്‍ ഗേറ്റിന് എതിര്‍വശത്തുള്ള ട്രിഡ കോംപ്ലക്‌സിലാണ് ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള ഹാള്‍ സൗകര്യം, ഇന്ററാക്ടീവ് കസ്റ്റമര്‍ റിസപ്ഷന്‍, വാട്ട്‌സ് ആപ്പ് വഴി ഡിജിറ്റല്‍ റേഡിയോഗ്രാഫിക് ഇമേജ്Read More →