ആദായ നികുതിയിലെ വൻ ഇളവ്: 2025-26 സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേണിന് ബാധകമോ?

രാജ്യത്തെ മധ്യവർഗ്ഗക്കാ‍ർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് ബജറ്റിൽ ആദായ നികുതി ഇളവിലൂടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിലൂടെ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടക്കേണ്ടി വരില്ല. ശമ്പളക്കാരായ വ്യക്തികൾക്ക് വർഷം 12.75 ലക്ഷം രൂപയ്ക്ക് താഴെയാണ് വരുമാനമെങ്കിൽ ആദായ നികുതി അടക്കേണ്ടി വരില്ല. സ്റ്റാൻ്റേർഡ് ഡിഡക്ഷൻ അടക്കം ചേർത്തുള്ള തീരുമാനമാണിത്. എന്നാൽ ഈ നികുതി ഇളവ് നടപ്പ് സാമ്പത്തിക വ‍ർഷത്തിൽ ബാധകമാകില്ല. 2025 ഏപ്രിൽ ഒന്ന്Read More →

റെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ല

കണ്ണൂർ: ഇത്തവണത്തെ റെയിൽവേ ബജറ്റിന്റെ വിശദാംശം പുറത്തുവന്നപ്പോൾ കേരളത്തിന് വീണ്ടും നിരാശ. പുതിയ വണ്ടികളോ പദ്ധതികളോ ഇല്ല. കേരളത്തിനുള്ള നീക്കിവെപ്പ് 3042 കോടി രൂപ. കഴിഞ്ഞ തവണത്തെക്കാൾ 31 കോടി രൂപമാത്രം കൂടുതൽ. പുതിയ വണ്ടികൾ ബജറ്റിലില്ല, പിന്നീടാണ് പ്രഖ്യാപിക്കുകയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ അനൗദ്യോഗിക വിശദീകരണം. പൊതുബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയിൽവേ ബജറ്റിലെ നിരാശ. കേരളത്തിന്റെ സ്വപ്നപദ്ധതിയായ ശബരി പാതയെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചതേയില്ല. മെമു സർവീസിനെക്കുറിച്ചും മിണ്ടാട്ടമില്ല.Read More →

കിഫ്ബി റോഡ്: എഐ ക്യാമറ വഴി ഫാസ്റ്റാഗിൽ നിന്ന് പണം ഈടാക്കും

തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട്. എഐ ക്യാമറ വഴി ഫാസ്റ്റാഗിൽ നിന്ന് പണം ഈടാക്കുന്ന വിധത്തിലാണ് സാധ്യതാ പഠനം നടക്കുന്നത്. വരുമാനമില്ലാതെ നിലനിൽപ്പില്ലെന്ന് ഉറപ്പിച്ചാണ് കിഫ്ബിയിൽ സര്‍ക്കാര്‍ നീക്കം അത്രയും. വായ്പയെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശുപാര്‍ശകൾ സജീവമായി പരിഗണിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ പിരിവിനുള്ള സാധ്യതാ പഠനം നടക്കുന്നുണ്ട്. കെൽട്രോണും നാഷണൽ പേമെന്‍റ്സ് കോര്‍പറേഷനുമായി ചേര്‍ന്ന്Read More →

ലോകവിപണിയിൽ കുതിച്ചുയർന്ന് സ്വർണം; ഇന്ത്യയിലും  വില ഉയരാൻ സാധ്യത

വാഷിങ്ടൺ: ലോകവിപണിയിൽ സ്വർണത്തിന് വൻ വില വർധന. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും നാളെ സ്വർണവില ഉയർന്നേക്കും. ഡോളർ-രൂപ വിനിമയRead More →

എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർലൈൻ ഡിജിസിഎയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെ ഫ്ലൈറ്റ് പ്രവർത്തിപ്പിക്കാൻ പൈലറ്റിനെ അനുവദിച്ചന്നെണ് ആരോപണം. ഇത് സംബന്ധിച്ച് ഡിജിസിഎ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് മേധാവിക്കും റോസ്‌റ്ററിംഗ് മേധാവിക്കും മറ്റ് എക്‌സിക്യൂട്ടീവുകൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎ പിഴ ചുമത്താനുള്ള ഉത്തരവിട്ടത്. ജനുവരി 29 ന്Read More →