പിഎസ്‌യു ഫണ്ടുകള്‍ ആറ്‌ മാസത്തിനിടെ നല്‍കിയത്‌ 19% നഷ്‌ടം

ഓഹരി വിപണിയിലെ ലാഭമെടുപ്പിനെ തുടര്‍ന്ന്‌ കഴിഞ്ഞ ആറ്‌ മാസത്തിനിടെ പി എസ്‌ യു തീം മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 18.81 ശതമാനം നഷ്ടം നേരിട്ടു. ക്വാണ്ട്‌ പിഎസ്‌യു ഫണ്ടാണ്‌ കഴിഞ്ഞ ആറ്‌ മാസത്തിനിടെയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്‌. ഏകദേശം 23.15 ശതമാനം ആണ്‌ നഷ്ടം. അതേ കാലയളവില്‍ സിപിഎസ്‌ഇ ഇടിഎഫ്‌ 20.12 ശതമാനവും ഇന്‍വെസ്‌കോ ഇന്ത്യ പിഎസ്‌യു ഇക്വിറ്റി ഫണ്ട്‌ ഏകദേശം 19.41 ശതമാനവും നഷ്ടം നേരിട്ടു. ആദിത്യRead More →

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ലെ 4.2 ശതമാനത്തിൽ നിന്നും ജി.ഡി.പി 6.2% ആയി ഉയർന്നു. കേരളം ഉയർന്ന പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനമുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഒന്നായി. 2023 – 24 ൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ ജി.എസ്.ഡി.പി. 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്. അതായത് കേരളത്തിലെRead More →

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും അനുബന്ധ വികസനത്തിനുമായി വമ്പൻ പദ്ധതികളാണ് സംസ്ഥാന ബജറ്റ് മുന്നോട്ട് വെക്കുന്നത്. കോർപ്പറേറ്റ് നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും ഉൾപ്പെടുത്തിയാണ് വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ബൃഹദ് പദ്ധതി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ അംഗീകരിച്ച 750 കോടിയുടെ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി. വിഴിഞ്ഞം നമ്മുടെ രക്ഷ എന്ന നിലക്കാണ് വലിയ പ്രഖ്യാപനങ്ങൾ. സിംഗപ്പൂര്‍ ദുബൈ മാതൃകയിൽ കയറ്റുമതി ഇറക്കുമതി തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിനുമുണ്ട് വലിയ പങ്ക്.Read More →

പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഇല്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, ധനമന്ത്രി കെ എൻ ബാലഗോപാൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം, കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളില്ലാതെ സംഥാനത്തെ ധനസ്ഥിതി അനുസരിച്ച്Read More →

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന ഉണ്ടാകും. എന്നാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുമെന്നാണ് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടാകുമെന്നRead More →