കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും വർധനവ്. ഇന്ന് പവന് 560 രൂപ വർധിച്ച് 56,520 ആയി. ഇന്നലെ 55,960 രൂപയായിരുന്നു വില. ഇന്നലെ 6995 രൂപയായിരുന്ന ഗ്രാം വില ഇന്ന് 70 രൂപ വർധിച്ച് 7065 രൂപയായി. നവംബർ 17ന് 55,480 രൂപയായിരുന്നു പവൻ വില. രണ്ട് ദിവസംകൊണ്ട് 1040 രൂപയാണ് വർധിച്ചത്. ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നുRead More →

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് ഏജന്‍റുമാര്‍ക്ക് ഒന്നിലധികം കമ്പനികളുടെ പോളിസികള്‍ ഒരേസമയം ചേര്‍ക്കാനുമാകും. ഒരു ലൈഫും പൊതു ഇന്‍ഷുറന്‍സും എന്നതാണ് നയം. ഈ മാസം അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് അവതരിപ്പിക്കും. പോളിസികള്‍ക്ക് അംഗീകാരം രേഖപ്പെടുത്താന്‍ കൂടുതല്‍ കമ്പനികളെRead More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 480 രൂപ വർധിച്ച് 55,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി 55,480 രൂപയായിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3680 രൂപ കുറവിലാണ് നിലവിലെRead More →

വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു; ഈമാസം പിന്‍വലിച്ചത് 22,420 കോടി

മുംബൈ: വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിര്‍ണ്ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍, യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും വര്‍ധനവ് എന്നിവയാണ് ഇതിന് പ്രധാന കാരണമായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. പണലഭ്യത കുറയുന്നതിനാല്‍, എഫ്പിഐ വരവ് ഹ്രസ്വകാലത്തേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വിപണി വികാരം ദുര്‍ബലമായി നിലനിര്‍ത്തുന്നതിനാല്‍ ജനുവരി ആദ്യം വരെ എഫ്പിഐ പ്രവര്‍ത്തനത്തില്‍ വലിയRead More →

ലുലു റീടെയില്‍ ലിസ്റ്റിങിന് പിന്നാലെ യുസഫലിയുടെ ആസ്തി എത്ര?

നവംബര്‍ 15 ന് 69 വയസ് പൂര്‍ത്തിയായി മലയാളി വ്യവസായിയായ എം.എ.യൂസഫലിക്ക്. അതിന് തലേന്നാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ലുലു റീടെയിലിന്‍റെ ഓഹരി വില്‍പ്പനയോടെ അദ്ദേഹത്തെ യുഎഇയിലെ ഏറ്റവും സമ്പന്നനായ സ്വകാര്യ വ്യക്തികളില്‍ രണ്ടാമനാക്കിയെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. അതേസമയം, ഫോബ്സ് ബില്യണയര്‍ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ 423–ാം സ്ഥാനത്താണ് എംഎ യൂസഫലി. ഇന്ത്യന്‍ സമ്പന്നരില്‍ നിലവില്‍ 39-ാം സ്ഥാനമുണ്ട്. 30 ലക്ഷം ഡോളര്‍Read More →