ന്യൂഡൽഹി: സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തി കേന്ദ്രം. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടി. ഈ വർഷം ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബറിൽ സവാളവില ഉയരുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് നടപടി.Read More →

റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽനിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉൽപാദനം കുറച്ചതാണ് പ്രധാന കാരണം. ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മേയ് മാസത്തിൽ ഓരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരലായി കുറഞ്ഞു. ഒപെകുമായുള്ളRead More →

പ്രമുഖ വ്യവസായ സ്ഥാപനമായ നിപ്പോണ്‍ ഗ്രൂപ്പ് 350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 5 ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസതാരം കപില്‍ദേവ് മുഖ്യാതിഥി ആയിരുന്നു.കേരളത്തില്‍ ഐ.ടി. പാര്‍ക്കുകള്‍ക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് ക്യു വണ്‍. കെട്ടിടത്തിനു മുന്നിലായി 3500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും കാണാന്‍ കഴിയുന്ന വമ്പന്‍ 3ഡി വോള്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമാണ്.നിപ്പോണ്‍Read More →

സ്റ്റാർട്ടപ്പുകളുടെ ആഗോള ചാമ്പ്യനാണ് ഇന്ത്യ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: ലോകത്തിന് മുൻപിൽ ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ പ്രാതിനിധ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ബെംഗളൂരുവില്‍ നടന്ന ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ഉച്ചകോടിയില്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംരംഭങ്ങൾക്കുള്ള പുതിയ ആശയങ്ങളുടെയും ഒപ്പം സ്റ്റാർട്ടപ്പ് കമ്പനികളുടെയും ഒരു കേന്ദ്രവുമാണിന്ന് ബെംഗളൂരു എന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റലായുള്ള നവീകരണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നും രാജ്യം അവസരങ്ങളെRead More →

തിരുവനന്തപുരം: കേരളത്തിന്‍റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ചിങ്ങം ഒന്നിന് സംസ്ഥാനതല കർഷക ദിനാഘോഷ വേദിയിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു. കാബ്‌കോ രൂപീകൃതമായ അന്ന് തന്നെ കമ്പനിയിൽ ഓഹരി എടുക്കാൻ തയാറായി നബാർഡ് മുന്നോട്ടുവന്നതായി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. തിരുവനന്തപുരംRead More →