ന്യൂഡല്‍ഹി: എഫ്എംസിജി സ്മോള്‍ക്യാപ് കമ്പനി ബിസിഎല്‍ ഇന്‍ഡസ്ട്രീസ് 1:10 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതത്തിനും കമ്പനി ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഒരു മിത്തല്‍ ഗ്രൂപ്പ് കമ്പനിയായ ബിസിഎല്‍ വിവിധ തരം ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. അതിന് പുറമെ എഥനോള്‍ ന്യൂട്രല്‍ ആല്‍ക്കഹോള്‍, ലിക്വര്‍ എന്നിവയും ഉത്പന്നങ്ങളായുണ്ട്. ഈയിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്കും ചുവടുവച്ചു.Read More →

മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരിയുടെ ലക്ഷ്യവില കുറച്ച് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ്

ന്യൂഡല്‍ഹി: ആന്റിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് ലക്ഷ്യവില കുറച്ചിട്ടും മാന്‍കൈന്‍ഡ് ഫാര്‍മ വെള്ളിയാഴ്ച കുതിച്ചു. 5 ശതമാനം ഉയര്‍ന്ന് 1466.25 രൂപയിലായിരുന്നു ക്ലോസിംഗ്. 1584 രൂപയില്‍ നിന്നും 1539 രൂപയിലേയ്ക്കാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില താഴ്ത്തിയത്. എന്നാല്‍ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗതി ഇന്‍പുട്ട് കോസ്റ്റ് കുറയുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ആന്റിക് അനലിസ്റ്റുകള്‍ പറയുന്നു.കൂടാതെ ആര്‍എക്സ് പോര്‍ട്ട്ഫോളിയോയുടെ വില വര്‍ധന, ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പനേഷ്യ പോര്‍ട്ട്ഫോളിയോയുടെ വളര്‍ച്ച എന്നിവയും സ്വാധീനിക്കും.Read More →

വാഷിങ്ടൺ: യു.എസിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്ന ബിൽ പ്രതിനിധി സഭ പാസാക്കി. 117നെതിരെ 314 വോട്ടിനാണ് പാസായത്. ഈ ആഴ്ച സെനറ്റിൽ വോട്ടെടുപ്പ് നടക്കും. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിൽ ധാരണയെത്തിയതിനാൽ കൂടുതൽ വെല്ലുവിളിയുണ്ടാകില്ല എന്നാണ് കരുതുന്നത്. ജൂൺ അഞ്ചിനുള്ളിൽ പരിധി ഉയർത്തിയില്ലെങ്കിൽ വായ്പ തിരിച്ചടവുകൾ മുടങ്ങുമെന്നിരിക്കെയാണ് പ്രസിഡന്റ് ജോ ബൈഡനും ജനപ്രതിനിധിസഭ സ്പീക്കർ കെവിൻ മക്കാർത്തിയുംRead More →

കൊളംബോ: ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മൂന്നുവർഷത്തിനിടെ ആദ്യമായി പലിശ നിരക്കുകൾ വെട്ടിക്കുറച്ചു. നിക്ഷേപ, വായ്പ പലിശനിരക്കിൽ 250 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. കടുത്ത പ്രതിസന്ധി നേരിട്ട ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥ തിരിച്ചുകയറി സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്. എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം കഴിഞ്ഞവർഷം നേരിട്ടത്. പണപ്പെരുപ്പം, വിദേശനാണ്യത്തിന്റെ കുറവ്, ഭക്ഷ്യക്ഷാമം എന്നിവ രൂക്ഷമായി. തെരുവു പ്രക്ഷോഭങ്ങൾ അന്നത്തെ പ്രസിഡന്റ് ഗോടബയ രാജപക്സയെ രാജിവെച്ച് നാടുവിടാൻ നിർബന്ധിതനാക്കി.Read More →

550 ശതമാനം ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് നടത്തി സിമന്റ് ഓഹരി

ന്യൂഡല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ ശ്രീ സിമന്റ് (NS: SHCM) ന്റെ ഓഹരികള്‍ എക്സ്-ഡിവിഡന്റ് ട്രേഡ് നടത്തി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 55 രൂപ അഥവാ 550 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രഖ്യാപിക്കുന്ന രണ്ടാം ഇടക്കാല ലാഭവിഹിതമാണിത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനി റെക്കോര്‍ഡ് തീയതി 2023 ജൂണ്‍ 1 വ്യാഴാഴ്ചയായി നിശ്ചയിച്ചിരുന്നു. കമ്പനിയുടെ യോഗ്യരായ ഓഹരി ഉടമകള്‍ക്ക് 2023 ജൂണ്‍ 13 ചൊവ്വാഴ്ചRead More →