ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ വിതരണ കമ്പനികളേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുമെന്ന് സ്വകാര്യ മേഖലയിലെ പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ നേരിയ കുറവ് വരുത്തിയതിനുപിന്നാലെയാണ് നയാരയുടെ തീരുമാനം. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് വില കുറക്കുന്നതെന്ന് നയാര എനര്‍ജി അറിയിച്ചു. നയാരയുടെ പമ്പുകളില്‍ ലിറ്ററിന് ഒരു രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. ജൂണ്‍Read More →

​കൊച്ചി: സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞു. 44,360 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഇന്നലെ പവന് 44440 രൂപയും ഗ്രാമിന് 5555 രൂപയുമായിരുന്നു. ഈ മാസം അഞ്ചിനാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് -പവന് 45760 രൂപയും ഗ്രാമിന് 5720 രൂപയും. 25 ദിവസം കൊണ്ട് പവന് 1,320 രൂപയാണ് കുറഞ്ഞത്. Read More →

ഐഇഎൽടിഎസ് നടത്തിപ്പുകാരായ ഐഡിപി എജ്യൂക്കേഷന് ഓഹരി വിപണിയിൽ വൻ തകർച്ച

കനേഡിയൻ വിപണിയിൽ ഐഡിപിയുടെ കുത്തക അവസാനിക്കുന്നെന്ന സൂചനയാണ് തിരിച്ചടിക്ക് കാരണം മെൽബൺ (ഓസ്ട്രേലിയ): ലോകത്തെ ഏറ്റവും വലിയ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് നടത്തിപ്പുകാരിൽ ഉൾപ്പെട്ട ഓസ്ട്രേലിയ ആസ്ഥാനമായ ഐഡിപി എജ്യുക്കേഷന് ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. അവരുടെ വലിയ വിപണികളിലൊന്നായ കാനഡയിൽ കുത്തക നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഓഹരി വിറ്റൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഐഇഎൽടിഎസ് പോലുള്ള നാല് ലാംഗ്വേജ് ടെസ്റ്റുകൾക്ക് കൂടി കാനഡ കഴിഞ്ഞ ദിവസം അനുമതിRead More →

ജിയോ സിനിമ എന്‍ബിസി യൂണിവേഴ്സലുമായി കൈകോര്‍ത്തു, ഹോളിവുഡ് ഉള്ളടക്കം ലക്ഷ്യം

ന്യൂഡല്‍ഹി: ഏപ്രിലില്‍ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുമായി പങ്കാളിത്തം സ്ഥാപിച്ച ശേഷം റിലയന്‍സിന്റെ ജിയോ സിനിമ മറ്റൊരു പ്രധാന സ്ട്രീമിംഗ് കരാറില്‍ ഒപ്പുവച്ചു. എന്‍ബിസി യൂണിവേഴ്സല്‍ മീഡിയയുമായുള്ള പങ്കാളിത്ത കരാറിലാണ് ജിയോ സിനിമ ഏര്‍പ്പെട്ടത്. പ്രീമിയം വിലനിര്‍ണ്ണയം അടുത്തിടെ ആരംഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. ഇതോടെ ഹോളിവുഡ് ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ പ്ലാറ്റ്‌ഫോമിനാകും.എതിരാളികളായ നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാര്‍, ആമസോണ്‍ എന്നിവയെ നേരിടാനും കഴിയും. ഡൗണ്‍ടണ്‍ ആബി, സ്യൂട്ട്സ്, ദി ഓഫീസ് തുടങ്ങിയ ജനപ്രിയRead More →

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) വ്യാഴാഴ്ച പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. മുന്‍പാദത്തിലിത് 7.2 ശതമാനമായിരുന്നു. പുരുഷന്മാരില്‍ 6.0 ശതമാനവും സ്ത്രീകളില്‍ 9.2 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇത് 6.5 ശതമാനവും 9.6 ശതമാനവുമായിരുന്നു. പിഎല്‍എഫ്എസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വനിതാRead More →